Header Ads

  • Breaking News

    BREAKING NEWS: കേരളത്തിലെ പരീക്ഷ റദ്ദാക്കില്ല


    10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി സിബിഎസ്ഇ വിജ്ഞാപനം ഇറക്കി. പരീക്ഷ പിന്നീട് എഴുതാനുള്ള ഓപ്ഷൻ നിലനിർത്തിയിട്ടുണ്ട്. സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചതായി സിബിഎസ്ഇ അറിയിച്ചു. എഴുതിയ പരീക്ഷകളുടെ ശരാശരിയിൽ ഗ്രേഡ് നൽകും. കൂടുതൽ മാർക്ക് കിട്ടിയ 2 പരീക്ഷകളുടെ ശരാശരി നോക്കും. അതെസമയം കേരളത്തിൽ പൂർത്തിയായ പരീക്ഷ റദ്ദാക്കില്ല. പൂർത്തിയായ പത്താം ക്ലാസ് പരീക്ഷയുടെ മൂല്യ നിർണയം പൂർത്തിയാക്കും.

    കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ള്‍ സം​ബ​ന്ധി​ച്ചു​ള്ള പു​തി​യ വി​ജ്ഞാ​പ​നം സി​ബി​എ​സ്‌ഇ പു​റ​ത്തി​റ​ക്കി. വി​ജ്ഞാ​പ​നം സി​ബി​എ​സ്‌ഇ​ക്ക് വേ​ണ്ടി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു.

    ഐ​സി​എ​സ്‌ഇ​യും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ വി​ജ്ഞാ​പ​നം ഇ​റ​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. സി​ബി​എ​സ്‌ഇ​യു​ടെ നി​ല​പാ​ട് അം​ഗീ​ക​രി​ച്ച്‌ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം​കോ​ട​തി തീ​ര്‍​പ്പാ​ക്കു​ക​യും ചെ​യ്തു.

    വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇ​ന്‍റേ​ണ​ല്‍ അ​സ​സ്മെ​ന്‍റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മാ​ര്‍​ക്ക് നി​ശ്ച​യി​ക്കു​ന്ന​ത്.


    കേ​ര​ള​ത്തി​ല്‍ പ​രീ​ക്ഷ​ക​ള്‍ ന​ട​ന്ന​തി​നാ​ല്‍ അ​തി​ലെ മാ​ര്‍​ക്കു​ക​ള്‍ ത​ന്നെ​യാ​കും അ​ന്തി​മം. മൂ​ന്ന് പ​രീ​ക്ഷ​ക​ള്‍ മാ​ത്രം എ​ഴു​തി​യ​വ​ര്‍​ക്ക് മി​ക​ച്ച മാ​ര്‍​ക്ക് കി​ട്ടി​യ ര​ണ്ട് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം എ​ടു​ക്കും. അ​തി​ന്‍റെ ശ​രാ​ശ​രി മാ​ര്‍​ക്കാ​കും ന​ട​ക്കാ​ത്ത മ​റ്റ് പ​രീ​ക്ഷ​ക​ള്‍​ക്കെ​ല്ലാം ലഭിക്കുക.

    ഇ​ന്‍റേ​ണ​ല്‍ അ​സ​സ്മെ​ന്‍റ് അ​നു​സ​രി​ച്ചു​ള്ള മാ​ര്‍​ക്കു​ക​ള്‍ ചേ​ര്‍​ത്ത് പ​രീ​ക്ഷാ​ഫ​ലം ജൂ​ലൈ 15-ന​കം പ്ര​സി​ദ്ധീ​ക​രി​ക്കും. സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ടാ​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വീ​ണ്ടും പ​രീ​ക്ഷ എ​ഴു​താ​മെ​ന്നും സി​ബി​എ​സ്‌ഇ അ​റി​യി​ച്ചു. ഇ​ങ്ങ​നെ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യാ​യി ക​ണ​ക്കാ​ക്കും, ഈ ​ഫ​ല​മാ​യി​രി​ക്കും അ​ന്തി​മം.

    പ​ത്താം ക്ലാ​സു​കാ​ര്‍​ക്ക് ഇ​നി പ​രീ​ക്ഷ​യി​ല്ല, ഇ​ന്‍റേ​ണ​ല്‍ അ​സ​സ്മെ​ന്‍റ് അ​നു​സ​രി​ച്ച്‌ ത​ന്നെ​യാ​കും മാ​ര്‍​ക്ക് ന​ല്‍​കു​ക. ഡ​ല്‍​ഹി​യി​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ ഒ​ന്നോ ര​ണ്ടോ പ​രീ​ക്ഷ മാ​ത്രം എ​ഴു​തി​യ കു​ട്ടി​ക​ള്‍​ക്കു​ള്ള നി​ബ​ന്ധ​ന​യും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ എ​ഴു​തി​യ പ​രീ​ക്ഷ​ക​ളു​ടെ​യും ഇ​ന്‍റേ​ണ​ല്‍ അ​സ​സ്മെ​ന്‍റി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​കും മാ​ര്‍​ക്ക് ന​ല്‍​കു​ക. ഇ​വ​ര്‍​ക്ക് ഭാ​വി​യി​ല്‍ ന​ട​ന്നേ​ക്കാ​വു​ന്ന ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യി​ലും പ​ങ്കെ​ടു​ക്കാം.

    No comments

    Post Top Ad

    Post Bottom Ad