Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്‌; കണ്ണൂരില്‍ 51 പേർക്ക്

    സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്‌.

    കേരളത്തിൽ കടുത്ത ആശങ്കയുയർത്തി കോവിഡ് വ്യാപനം തുടരുന്നു. വ്യാഴാഴ്ച 1078 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടക്കുന്നത്.


    5 മരണങ്ങളുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 16,110. ഇന്ന് 798 പേർക്ക് സമ്പർക്കം വഴി രോഗം വന്നു. അതിൽ ഉറവിടം അറിയാത്തത് 65 പേർ. വിദേശത്തുനിന്ന് 104 പേർക്കും മറ്റു സംസ്ഥാനങ്ങളിലെ 115 പേർക്കും രോഗം ബാധിച്ചു. മരണപ്പെട്ടവർ– കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി, മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്മി കുഞ്ഞൻപിള്ള, പാറശാല നഞ്ചൻകുഴിയിലെ രവീന്ദ്രൻ, കൊല്ലം കെ.എസ്.പുരത്തെ റഹിയാനത്ത്, കണ്ണൂർ വിളക്കോട്ടൂരിലെ സദാനന്ദൻ.

    ഇതിൽ റഹിയാനത്ത് ഒഴികെ മറ്റുള്ളവർ കോവിഡ് ഇതര രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. ഇന്ന് 432 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

    കോവിഡ് പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

    തിരുവനന്തപുരം– 222

    കൊല്ലം–106

    പത്തനംതിട്ട–27

    ഇടുക്കി–63

    കോട്ടയം–80

    ആലപ്പുഴ–82

    എറണാകുളം–100

    തൃശൂര്‍–83

    പാലക്കാട്–51

    മലപ്പുറം–89

    കോഴിക്കോട്–67

    വയനാട്–10

    കണ്ണൂര്‍–51

    കാസർകോട്–47

    നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്

    തിരുവനന്തപുരം–60

    കൊല്ലം–31

    ഇടുക്കി–22

    കോട്ടയം–25

    ആലപ്പുഴ–39

    എറണാകുളം–95

    തൃശൂര്‍–21

    പാലക്കാട്–45

    മലപ്പുറം–30

    കോഴിക്കോട്–16

    വയനാട്–5

    കണ്ണൂര്‍–7

    കാസർകോട്–36



    No comments

    Post Top Ad

    Post Bottom Ad