കണ്ണൂരിൽ ഇന്ന് 11 പേർക്ക് കൊവിഡ്, കൂടുതൽ വിവരങ്ങൾ
കണ്ണൂരിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 11 പേർക്ക് മുഴക്കുന്ന് സ്വദേശി ( ഇപ്പോൾ പേരാവൂർ ) 1 ( ബാംഗ്ലൂർ റിട്ടേൺ ) കോളയാട് 1 ( ബാംഗ്ലൂർ റിട്ടേൺ ) ചിറ്റാരിപ്പറമ്പ് 1 ബാംഗ്ലൂർ റിട്ടേൺ ) കതിരൂർ 1 ദുബൈ റിട്ടേൺ മയ്യിൽ 1 സൗദി റിട്ടേൺ തളിപ്പറമ്പ് 1 ദുബൈ റിട്ടേൺ ചൊക്ലി 1 ( കുവൈറ്റ് റിട്ടേൺ ) മുഴപ്പിലങ്ങാട് 1 ( തമിഴ്നാട് റിട്ടേൺ ന്യൂമാഹി 1 ( ബാംഗ്ലൂർ റിട്ടേൺ കണ്ണൂർ 1 ( കുവൈറ്റ് റിട്ടേൺ സ ചെമ്പിലോട് 1 ( ബാംഗ്ലൂർ റിട്ടേൺ )
ഇവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 11 കണ്ണൂര്‍ സ്വദേശികള്‍ ഇന്ന് രോഗമുക്തരായി.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് കുവൈത്തില്‍ നിന്നുള്ള ജെ9 1415 വിമാനത്തിലെത്തിയ ചൊക്ലി സ്വദേശി 57കാരന്‍, ജൂലൈ രണ്ടിന് കുവൈത്തില്‍ നിന്നുള്ള ജി8 7227 വിമാനത്തിലെത്തിയ എടക്കാട് സ്വദേശി 42കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 13ന് റാസല്‍ഖൈമയില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിലെത്തിയ തളിപ്പറമ്പ് സ്വദേശി 27കാരന്‍, ജൂണ്‍ 21ന് റാസല്‍ ഖൈമയില്‍ നിന്നെത്തിയ കതിരൂര്‍ സ്വദേശി 45കാരന്‍, ജൂലൈ രണ്ടിന് റിയാദില്‍ നിന്നുള്ള എക്‌സ്‌വൈ 0345 വിമാനത്തിലെത്തിയ മയ്യില്‍ സ്വദേശി 43കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.
ജൂണ്‍ 24ന് ട്രിച്ചിയില്‍ നിന്ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 51കാരന്‍, ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 30ന് എത്തിയ ചെമ്പിലോട് സ്വദേശി 40കാരന്‍, കോളയാട് സ്വദേശി 35 കാരന്‍, ജൂലൈ ഒന്നിന് എത്തിയ മുഴക്കുന്ന് സ്വദേശി 22കാരന്‍ (താമസം പേരാവൂരില്‍), കണ്ണവം സ്വദേശി 46കാരന്‍, ന്യൂ മാഹി സ്വദേശി 41കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 596 ആയി. ഇവരില്‍ 339 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കടന്നപ്പള്ളി സ്വദേശി 27കാരന്‍, അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ആന്തൂര്‍ സ്വദേശി അഞ്ചു വയസ്സുകാരന്‍, എടക്കാട് സ്വദേശി 45കാരന്‍, കൂത്തുപറമ്പ് സ്വദേശി 29കാരന്‍, കടമ്പൂര്‍ സ്വദേശികളായ നാലു വയസ്സുകാരി, 31കാരന്‍, 14കാരന്‍, 12 വയസ്സുകാരി, കൊട്ടിയൂര്‍ സ്വദേശി ആറു വയസ്സുകാരന്‍, മൊകേരി സ്വദേശി 40കാരന്‍, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എരഞ്ഞോളി സ്വദേശി 26കാരന്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് തിരിച്ചത്.
നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24273 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 59 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 25 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 294 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 36 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 22 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 23834 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 16461 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 15949 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 14928 എണ്ണം നെഗറ്റീവാണ്. 512 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
No comments
Post a Comment