കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട;1.24 കോടി രൂപയുടെ സ്വര്‍ണ്ണംപിടികൂടി; ഏഴുപേര്‍ കസ്റ്റഡിയില്‍
മട്ടന്നൂർ :
കോവിഡ് 19 പ്രതിരോധത്തിനിടയിലും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ തുടർച്ചയായി സ്വർണ്ണവേട്ട , ഇന്നലരാത്രി 1.24 കോടി രൂപ മൂല്യമുള്ള 2.51 കിലോ സ്വർണ്ണം പിടികൂടി . ദുബായിയിൽ നിന്നെത്തിയ ലൈ ദുബായ് , എയർ ഇന്ത്യ എക്സ്പ്രസ് യാത്രികരായ കാസർഗോഡ് , നാദാപുരം സ്വദേശികളിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത് .
കസ്റ്റംസ് ഏഴു പേരെ കസ്റ്റഡിയിലെടുത്തു . കൊറോണ കാലയളവിൽ ഇതു നാലാമതു തവണയാണ് കണ്ണൂരിൽ സ്വർണ്ണക്കടത്ത് പിടികൂടുന്നത് , ജൂൺ 20 നായിരുന്നു ആദ്യകടത്ത് . അന്ന് ദുബായിയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയും 30 ന് യു.എ.ഇ യിൽനിന്ന് ചാർട്ടേഡ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശിയും പിടിയിലായി.
ഈ വർഷം ഇതു വരെ 22 തവണ സ്വർണ്ണം പിടികൂടിക്കഴിഞ്ഞു . ആദ്യത്തെ സ്വർണ്ണവേട്ട മുതൽ ഇന്നലെ രാത്രിവരെ 37.26 കോടിരൂപ മൂല്യമുള്ള 75.57 കിലോ സ്വർണ്ണമാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പിടികൂടിയത്
No comments
Post a Comment