Header Ads

  • Breaking News

    കൊവിഡ് 19 ; നാലു ജില്ലകളിൽ സൂപ്പർ സ്പ്രെഡിന് സാദ്ധ്യത

    കൊവിഡ് രോഗികൾ ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ നാലു ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പുനൽകി . ആലപ്പുഴ , കണ്ണൂർ , പാലക്കാട് , തൃശൂർ ജില്ലകളിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാദ്ധ്യതയുണ്ട് . ക്ലസ്റ്ററുകൾ അതിവേഗം രൂപപ്പെടുന്നത് സൂപ്പർ പ്രൈഡിലൂടെയാണെന്നും ആരോഗ്യവകുപ്പ് തയ്യാറാക്കിയ ക്ലസ്റ്റർ അനാലിസിസ് റിപ്പോർട്ടിൽ പറയുന്നു . 50 പേരിൽ കൂടുതൽ രോഗികളുണ്ടാകുന്ന പ്രദേശത്തെയാണ് ക്ലസ്റ്ററായി തിരിക്കുന്നത് . ഇതുവരെ 47 ക്ലസ്റ്ററുകൾ രൂപപ്പെട്ടു . ഇതിൽ തിരുവനന്തപുരത്തെ പൂന്തുറ , മലപ്പുറത്ത പൊന്നാനി എന്നിവയാണ് വലിയ ക്ലസ്റ്ററുകൾ . 

    തിരുവനന്തപുരത്തെയും മലപ്പുറത്തെയും ക്ലസ്റ്ററുകളിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാനിടയുണ്ട് . ഇതുവരെ 15 ക്ലസ്റ്ററുകളിലാണ് രോഗം നിയന്ത്രണവിധേയമായത് . തിരുവനന്തപുരത്ത് പൂന്തുറ , ആറ്റുകാൽ , പുത്തൻപള്ളി , മണക്കാട് , മുട്ടത്തറ , പാളയം എന്നിവിടങ്ങളിലായി ആറ് കർ രൂപപ്പെട്ടു . കൊല്ലം -11 , പത്തനംതിട്ട , ആലപ്പുഴ , എറണാകുളം നാലുവീതം , മലപ്പുറം മൂന്ന് , കോട്ടയം , ഇടുക്കി , കണ്ണൂർ , വയനാട് രണ്ടുവീതം , കോഴിക്കോട് , കാസർകോട് ഒന്നുവീതം . തൃശൂർ അഞ്ചിടങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റ്റർ രൂപപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു .   കണ്ണൂർ സി.ഐ.എസ്.എഫ് , ഡി.എസ്.സി ക്യാമ്പുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കണം . ആലപ്പുഴ നൂറനാട് ഇൻഡോ ടിബറ്റൻ ഫോഴ്സ് ക്യാമ്പിൽ കൂടുതൽ പേരിലേക്ക് രോഗം പടരാനിടയുണ്ട് . തൃശൂരിലെ കടലോര മേഖലയിൽ നിരീക്ഷണം ശക്തമാക്കണം . അതിർത്തി ജില്ലയായ പാലക്കാട് ഒമ്പതിടങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടാൻ സാദ്ധ്യതയുണ്ട്

    No comments

    Post Top Ad

    Post Bottom Ad