ഇന്നത്തെ (23-07-2020) പ്രത്യേകതകൾ
ഇന്ന് 2020 ജൂലൈ 23, 1195 കർക്കടകം 08, 1441ദുൽഹജ്ജ് 02, വ്യാഴം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം, വർഷത്തിലെ 204 (അധിവർഷത്തിൽ 205)-ാം ദിനമാണ് ജൂലൈ 23 വർഷാവസാനത്തിനായി 161 ദിവസങ്ങൾ കൂടി ഉണ്ട്.
➡ *ചരിത്രസംഭവങ്ങൾ*
```1793 - പ്രഷ്യ, ജർമൻ നഗരമായ മൈന്റ്സ് കീഴടക്കി.
1840 - ആക്ട് ഓഫ് യൂണിയൻ പ്രകാരം കാനഡ പ്രവിശ്യ രൂപവത്കരിക്കപ്പെട്ടു.
1903 - ഫോർഡ് മോട്ടോർ കമ്പനി അവരുടെ ആദ്യത്തെ കാർ വിറ്റു.
1929 - ഇറ്റലിയിലെ ഫാസിസ്റ്റ് സർക്കാർ രാജ്യത്ത് വിദേശി വാക്കുകളുടെ പ്രയോഗം നിരോധിച്ചു.
1968 കോഴിക്കോട് സർവ്വകലാശാല നിലവിൽ വന്നു.
1942 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലർ ഓപ്പറേഷൻ എഡിൽവെയ്സ് ഒപ്പുവച്ചു```.
➡ *ജന്മദിനങ്ങൾ*
```1975 - സൂര്യ - ( തമിഴ് നായകനടൻ 'സൂര്യ' എന്നപേരിൽ അറിയപ്പെടുന്ന ശരവണൻ സൂര്യ ശിവകുമാർ )
1994 - കാർത്തിക് നരേൻ - ( തമിഴ്ചലച്ചിത്രരംഗത്തെ ഏറ്റവും പ്രായ കുറഞ്ഞസംവിധായകരിൽ ഒരാളും തിരക്കഥാകൃത്തും നിർമ്മാതാവുമായ കാർത്തിക്ക് നരേൻ )
1973 - മോണിക്ക ലെവിൻസ്‌കി - ( ഒരു മുൻ വൈറ്റ്‌ഹൗസ് ഇന്റേണും മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണുമായുള്ള 'അവിഹിത ബന്ധ'ത്തന്റെ പേരിൽ കുപ്രസിദ്ധി നേടിയ വ്യക്തിയുമായ മോണിക്ക സാമില്ലെ ലെവിൻസ്കി )
1973 - ഹിമേഷ് രേഷാമിയ - ( ഹിന്ദി ചലച്ചിത്രവേദിയിലെ ഒരു നടനും ഗായകനും സംഗീത സംവിധായകനുമായ ഹിമേഷ് രേഷാമിയ )
1933 - ശ്രീമൂലനഗരം വിജയൻ - ( കെ.ടി. മുഹമ്മദിന്‍റെ സംഗമം നാടകത്തിലെ ഇബ്രാംഹിംകുട്ടി ഹാജിയാര്‍, കളരിയിലെ വെടിക്കെട്ടുക്കാരന്‍ അദ്രുമാന്‍, അത്താഴവിരുന്നിലെ ജനാബ് സി.കെ. മൗലവി തുടങ്ങിയ ശ്രദ്ധേയ നാടക കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കുകയും, സംഗമം നാടകം അച്ഛനും ബാപ്പയും എന്ന പേരില്‍ സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ ഹാജിയാരുടെ കഥാപാത്രത്തെ വെള്ളിത്തിരയിലും അവതരിപ്പിച്ച
നടന്‍, നാടകകൃത്ത്, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനായ ശ്രീമൂലനഗരം വിജയൻ )
1906 - ചന്ദ്രശേഖർ ആസാദ് - ( ഭഗത് സിംഗിന്റെ ഗുരുവും, ഭാരതത്തിൽ വിപ്ലവത്തിലൂടെ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി രൂപികരിച്ച ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ, നൗജവാൻ ഭാരത് സഭ, കീർത്തി കിസ്സാൻ പാർട്ടി എന്നീ സംഘടനകളുടെ സംഘാടകനും ബുദ്ധികേന്ദ്രവും സ്വാതന്ത്ര്യ ത്തിനു വേണ്ടി രക്തസാക്ഷി ആയ ചന്ദ്രശേഖർ സീതാറാം തിവാരി, എന്ന ചന്ദ്രശേഖർ ആസാദ് )
1856 - ബാല ഗംഗാധർ തിലക് - ( സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനും, ഹോംറൂൾ പ്രസ്ഥാനം തുടങ്ങുകയും, ഇന്ത്യൻ സ്വാതന്ത്ര ദിന ആഘോഷങ്ങൾ എന്ന ആശയം മുന്നോട്ട് വൈയ്ക്കുകയും ചെയ്ത ബാൽ ഗംഗാധർ തിലകൻ )
1953 - ഗ്രഹാം ഗൂച്ച്, ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരൻ
1944 - ഗോകുലം ഗോപാലൻ - ( ചിട്ടി കമ്പനി, സിനിമാ നിർമ്മാണം, സ്കൂൾ, എസ് എൻ ഡി പി വിമത നേതാവ് )
1976 - ജൂഡിറ്റ് പോൾഗാർ - പ്രമുഖ ചെസ് താരം
1889 - ഡാനിയൽ റാഡ്ക്ലിഫ് - ( ഹാരിപോട്ടർ സിനിമയിൽ ഹാരിപോട്ടർ ആയി അഭിനയിച്ചു )```
➡ *ചരമവാർഷികങ്ങൾ*
```1885 - യുള്ളിസസ് എസ് ഗ്രാൻഡ് - ( അമേരിക്കൻ ഐക്യനാടുകളുടെ പതിനെട്ടാമത്തെ പ്രസിഡന്റ് ആയിരുന്ന യുള്ളിസസ് എസ്. ഗ്രാൻഡ് )
2012 - സാലി റൈഡ് - ( 1983ൽ ചലഞ്ചറിൽ ബഹിരാകാശയാത്ര നടത്തിയ അമേരിക്കയിലെ ആദ്യ ബഹിരാകാശ യാത്രിക സാലി റൈഡ് )
1973 - ദേവകി ഗോപീദാസ് - ( തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായും , തിരു കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായും, ന്യൂന പക്ഷ കമ്മീഷണറായും , പതിനഞ്ചാമത് ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറിയിൽ അംഗമായും, കേരളത്തിൽ നിന്നുള്ള രാജ്യ സഭാംഗവുമായിരുന്ന ദേവകി ഗോപീദാസ് )
1991 - മേക്കൊല്ല പരമേശ്വര പിള്ള - ( പടയണിയും മുടിയേറ്റും പോലുള്ള അനുഷ്ഠാനങ്ങളിലെ ഭക്തിഗാനങ്ങളില്‍ പോലും ഹാസ്യരസം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും ഹാസ്യചരിത്രം, ഹാസ്യദര്‍ശനം തുടങ്ങിയ രചനകളിലൂടെ പ്രസിദ്ധനാകുകയും ചെയ്ത മേക്കൊല്ല പരമേശ്വരന്‍പിള്ള )
1996 - ഡോ മുഹിയുദ്ദീൻ ആലുവായ് - ( അറബി സാഹിത്യകാരൻ, ഗ്രന്ഥകാരൻ, ഇസ്‌ലാമിക പണ്ഡിതൻ, പ്രഭാഷകൻ, പത്രാധിപർ, അദ്ധ്യാപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. മുഹ്‌യിദ്ദീൻ ആലുവായ് )
2005 - ഇ കെ ദിവാകരൻ പോറ്റി - ( രാഹുല്‍ സാംകൃത്യായന്‍,ഖലീല്‍ ജിബ്രാന്‍,വിക്ടര്‍ യൂഗൊ,ജ്യൂലിയസ് ഫ്യൂച്ചിക്,തര്‍ജനീവ്,ഹാള്‍കെയ്ന്‍ എന്നിവരുടെ പ്രശസ്ത കൃതികളും പ്രേംചന്ദിന്റെ എല്ലാ നോവലുകളുമടക്കം 30 കൃതികള്‍ വിവര്‍ത്തനം ചെയ്ത
വിവര്‍ത്തന സാഹിത്യത്തിലെ കുലപതിയും സ്വാതന്ത്ര്യ സമരസേനാനിയും , അദ്ധ്യാപകനും ആയിരുന്ന ഇ കെ ദിവാകരൻ പോറ്റി )
2010 - പ്രൊ . എ ശ്രീധരമെനോൻ - ( കേരള സംസ്ഥാന ഗസറ്റിയേഴ്സ് എഡിറ്റർ, കേരളാ സർവ്വകലാശാലാ രജിസ്ട്രാർ , ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസ്സിന്റെ അദ്ധ്യക്ഷൻ, കേരളചരിത്രം കേരള സംസ്കാരം കേരള ചരിത്ര ശില്പികൾ ഇന്ത്യാചരിത്രം (രണ്ടു വാല്യങ്ങളിൽ) കേരള രാഷ്ട്രീയ ചരിത്രം 1885-1957 കേരളവും സ്വാതന്ത്ര്യ സമരവും സർ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും തുടങ്ങിയ കൃതികളുടെ രചയിതാവ്, എന്നിനിലകളിൽ സേവനമനുഷ്ഠിച്ച ചരിത്രകാരനും, അദ്ധ്യാപകനുമായിരുന്ന പ്രൊഫ. എ. ശ്രീധരമേനോൻ )
2012 - ക്യാപ്റ്റൻ ലക്ഷ്മി - ( ചെറുപ്പത്തിൽ തന്നെ വിദേശോല്പന്നങ്ങളുടെ ബഹിഷ്കരണം, മദ്യവ്യാപാര കേന്ദ്രങ്ങളുടെ ഉപരോധം തുടങ്ങിയ പ്രവർത്തങ്ങളിലൂടെ സജീവമാകുകയും, 1941ൽ ഡോക്റ്റർ ആയി സിംഗപ്പൂരിലേക്ക് പോകുകയും അവിടെയുള്ള ദരിദ്രർക്കായി ഒരു ക്ലിനിക്ക് തുടങ്ങുകയും, ഒപ്പം തന്നെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇന്ത്യാ ഇൻഡിപെൻഡന്റ്സ് ലീഗിൽ പ്രവർത്തിക്കുകയും, പിന്നീട് സുഭാഷ് ചന്ദ്ര ബോസിന്റെ നിർദ്ദേശപ്രകാരം സിംഗപ്പൂരിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ഒരു വനിതാ സൈന്യഗണം രൂപവത്കരിക്കുകയും ,സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇടതുപക്ഷ രാഷ്ട്രീയ രംഗത്തും തൊഴിലാളി- വനിതാ പ്രസ്ഥാന രംഗത്തും സജീവമാകുകയും രാജ്യത്തെ ഏറ്റവും വലിയ വനിതാ സംഘടയായ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകൃതമായപ്പോൾ അതിന്റെ ഉപാധ്യക്ഷയാകുകയും ,1984-ൽ ഇന്ദിരാ വധത്തിനു ശേഷം സിഖ് വിരുദ്ധ കലാപം കൊടുമ്പിരി കൊണ്ടപ്പോൾ സിഖുകാരുടെ സംരക്ഷണത്തിനായി തെരുവിലിറങ്ങുകയും അവരുടെ വീടുകൾക്കും കടകൾക്കും സംരക്ഷണം നൽകുകയും, 2002 -ൽ എ.പി.ജെ അബ്ദുൾകലാമിനെതിരെ ഇടതു പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നിൽക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷനൽ ആർമിയുടെ പ്രവർത്തകയുമായിരുന്ന ക്യാപ്റ്റൻ ലക്ഷ്മി )
2004 - മെഹമൂദ് - ( ഹിന്ദി സിനിമാരംഗത്ത് 300 ഓളം സിനിമയിൽ അഭിനയിച്ച അഭിനേതാവും, ഗായകനും, സംവിധായകനും നിർമ്മാതാവും ഹാസ്യകലാകാരനായി. അറിയപ്പെടുന്ന മെഹമൂദ് എന്ന മെഹമൂദ് അലി )
2007 - മുഹമ്മദ് സഹീർ ഷാ - ( അഫ്ഗാനിസ്താന്റെ രാഷ്ട്രപിതാവും, രാജ്യത്തെ അവസാനത്തെ രാജാവുമായിരുന്ന മുഹമ്മദ് സഹീർ ഷാ )
2017 - ഉഴവൂർ വിജയൻ - ( കെഎസ്‌യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി,. കേരള യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹി. കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ്, ദേശീയ സമിതി അംഗം, എൻസിപി തൊഴിലാളി വിഭാഗമായ ഐഎൻഎൽസി സംസ്ഥാന വർക്കിങ് പ്രസിഡന്റ്, കേന്ദ്ര പൊതുമേഖലാ വ്യവസായ തൊഴിലാളി ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് എൻ.സി.പി.യുടെ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകൾ വഹിച്ച ഉഴവൂർ വിജയൻ )```
➡ *മറ്റു പ്രത്യേകതകൾ*
⭕ _ഈജിപ്ത് - വിപ്ലവ ദിനം(1952)_
⭕ _ഒമാൻ ദേശീയ നവോഥാന ദിനം_
⭕ _National Broadcasting Day_
⭕ _Gorgeous Grandma Day_
⭕ _Vanilla Ice Cream Day_
⭕ _Peanut Butter and Chocolate Day_
No comments
Post a Comment