Header Ads

  • Breaking News

    24 മണിക്കൂറിനിടെ 28,498 പേർക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു; 553 പേർ മരിച്ചു



    രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് രോ​ഗബാധിതരുടെ എണ്ണം ദിനം പ്രതി ഉയരുന്നു. 24 മണിക്കൂറിനിടെ 28,498 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 9,06,752 ആയി ഉയര്‍ന്നു.
    രോ​ഗബാധമൂലമുള്ള മരണവും രാജ്യത്ത് ഉയരുകയാണ്. 24 മണിക്കൂറിനിടെ 553 പേരാണ് രോ​ഗമുലം മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 23,727 ആയി.
    മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. രണ്ടര ലക്ഷം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത്.
    2,60,924 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 10,482 പേര്‍ മരിച്ചു. തമിഴ്നാട്ടിലും ഡല്‍ഹിയിലും കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുക്കുകയാണ്.
    തമിഴ്‌നാട്ടില്‍ 1,42,798 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2,032 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 1,13,740 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,411 പേര്‍ മരിച്ചു. ‍


    കൂടുതൽ വാർത്തകൾക്ക് നിങ്ങളുടെ പേരും നമ്പറും 8891565197 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്‌യുക

    No comments

    Post Top Ad

    Post Bottom Ad