24 മണിക്കൂറിനിടെ 50,000ത്തിനടുത്ത് കോവിഡ് ബാധിതര്‍, 740 മരണം; ഇന്ത്യയില്‍ രോഗബധിതര്‍ 13 ലക്ഷത്തിലേക്ക്
ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അമ്പതിനായിരത്തോളം പുതിയ പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 12,87,945 ആയി.
ഇന്നലെമാത്രം 49,310 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. 740 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ ആകെ കോവിഡ് മരണം 30,601 ആയി. നിലവില്‍ 4,40,135 പേരാണ് രാജ്യത്തുടനീളം ചികിത്സയില്‍ തുടരുന്നത്. 8,17,209 പേര്‍ ഇതുവരെ പൂര്‍ണമായും രോഗമുക്തി നേടി.
440135 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 1,54,28,000 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം പരിശോധിച്ചത് 352000 സാമ്പിളുകളാണ് .
രാജ്യത്തുടനീളം 1,54,28,170 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. വ്യാഴാഴ്ച മാത്രം 3,52,801 സാമ്പിളുകള്‍ പരിശോധിച്ചു.
No comments
Post a Comment