Header Ads

  • Breaking News

    കണ്ണൂരിൽ ഇനി കടകൾ 5 മണി വരെ മാത്രം; കോവിഡ് മാർഗനിർദേശങ്ങൾ പുതുക്കി, നിയന്ത്രണങ്ങളുടെ പൂർണ വിവരങ്ങൾ ഇതാ

    ജില്ലയിലെ തദ്ദേശ സ്വയംഭരണ മേധാവികളുമായും ജില്ലാ പോലീസ് മേധാവിയും മറ്റു ജില്ലാതല ഉദ്യോഗസ്ഥരുമായും ഇന്ന് കണ്ണൂർ ജില്ലാ കളക്ടർ നടത്തിയ ഓൺലൈൻ ചർച്ചയുടെ അടിസ്ഥാനത്തിൽ താഴെ പറയുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

    മാർഗ്ഗ നിർദ്ദേശങ്ങൾ

    1. ജില്ലയിലെ ഷോപ്പുകള്‍, മാളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം 5 മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കുന്നത് അനുവദനീയമല്ല.

    2. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വൈകുന്നേരം 5 മണിവരെ മാത്രം അനുവദിക്കാവുന്നതാണ്. ശേഷം രാത്രി 8 മണിവരെ ഭക്ഷണം പാര്‍സല്‍ വഴി വിതരണം നടത്താവുന്നതാണ്.കൂടാതെ ഹോട്ടലുകളില്‍ സാമൂഹിക അകലം ,മാസ്ക്ക് ധാരണം,സാനിറ്റൈസറുടെ ഉപയോഗം എന്നിവ പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തേണ്ടതാണ്. ഹോട്ടലുകളില്‍ സന്ദര്‍ശിക്കുന്നവരുടെ പേര് വിവരങ്ങളും, മൊബൈല്‍ നമ്പറും പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധനാ വേളയില്‍ ആയത് യഥാസമയം ഹാജരാക്കേണ്ടതുമാണ്.മേല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതാണ്.‌‌‌‌‌‌


     
    3. ജില്ലയിലെ വാര്‍ഡ് തല ജാഗ്രതാ സമിതിയുടെ (RRT) പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടതാണ്. വിദേശങ്ങളില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും , ഇതര ജില്ലകളിലെ ഹോട്ട്സ്പോട്ടുകളില്‍ നിന്നും ജില്ലയില്‍ എത്തിച്ചേരുന്നവരെ വാര്‍ഡ് തല ജാഗ്രതാ സമിതി പ്രത്യേകം നിരീക്ഷണ വിധേയമാക്കേണ്ടതാണ്.

    4. “ഷോർട്ട് വിസിറ്റ് പാസ് ” വഴി ജില്ലയില്‍ എത്തിച്ചേരുന്നവര്‍ പലയിടങ്ങളിലായി യാത്ര ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇത്തരം സന്ദര്‍ശകര്‍ കാര്യ നിര്‍വ്വഹണം നടത്തി മറ്റ് ഇടങ്ങളുമായി ബന്ധപ്പെടാതെ യഥാസമയം തിരിച്ച് പോകുന്നുണ്ടെന്ന് തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരും പോലീസും പ്രത്യേകം ഉറപ്പുവരുത്തേണ്ടതാണ്.മേല്‍ നിര്‍ദ്ദേശം ലംഘിക്കുന്ന സന്ദര്‍ശകര്‍ക്കെതിരെ കര്‍ശന നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിക്കേണ്ടതാണ്


     
    5. വഴിയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. തട്ടുകടകള്‍ നടത്തി ഉപജീവന മാര്‍ഗ്ഗം തേടുന്നവര്‍ക്ക് മറ്റ് തൊഴിലുകള്‍ ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതാണ്.‌‌‌‌‌‌

    6. മത്സ്യ മാര്‍ക്കറ്റുകള്‍ ജൂലൈ 31 വരെ പൂര്‍ണ്ണമായും അടച്ചിടേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മത്സ്യമാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരും ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍മാരും തയ്യാറാക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് മാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.


     
    7. ‍ഞായറാഴ്ച ദിവസങ്ങളില്‍ ബീച്ചുകള്‍ പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. കൂടാതെ ഞായറാഴ്ച ദിവസങ്ങളിലെ അനാവശ്യ യാത്രകള്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. അവശ്യ സാധനങ്ങള്‍ വില്‍പന നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍ ഒഴികെ മറ്റ് സ്ഥാപനങ്ങള്‍ അന്നേ ദിവസം തുറന്ന് പ്രവര്‍ത്തിക്കുന്നത് അനുവദനീയമല്ല.

    8. ജില്ലയിലേക്ക് പ്രവേശിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റൈന്‍ സംവിധാനം സ്പോണ്‍സർമാര്‍/ കോണ്‍ട്രാക്ടര്‍മാര്‍ തന്നെ സജ്ജമാക്കേണ്ടതും, ക്വാറന്റൈനില്‍ കഴിയുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു വരുത്തേണ്ടതുമാണ്. ഒറ്റപ്പെട്ട് വരുന്ന മറ്റ് തൊഴിലാളികള്‍ക്ക് ക്വാറന്റൈന്‍ സംവിധാനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനം ലേബർ ഡിപ്പാർട്ടുമെൻ്റും ഏര്‍പ്പെടുത്തേണ്ടതാണ്.


     
    9. ഗ്ലൌസ്‌, മാസ്ക്ക്, സാനിറ്റൈസര്‍ എന്നിവയുടെ ക്ഷാമം നേരിടാത്ത വിധം ആയതിന്റെ ലഭ്യത തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ മുന്‍കൂറായി ഉറപ്പ് വരുത്തേണ്ടതാണ്.

    10. അന്യ സ്ഥലങ്ങളില്‍ നിന്ന് പട്ടിക ജാതി /പട്ടിക വര്‍‍ഗ്ഗ കോളനികളിലേക്ക് പ്രവേശിക്കുന്നവരെ പ്രത്യേക സ്ക്വാഡ് മുഖാന്തിരം നിരീക്ഷിക്കുന്നതിനും, ആവശ്യമെങ്കില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ബന്ധപ്പെട്ട ഓഫീസര്‍മാര്‍ സ്വീകരിക്കേണ്ടതാണ്. പ്രസ്തുത കോളനികളില്‍ താമസിക്കുന്നവര്‍ സാമൂഹീക അകലം, മാസ്ക് /ഗ്ലൌസ് ധാരണം, സാനിറ്റൈസറിന്റെ ഉപയോഗം എന്നിവ ഉള്‍പ്പെടെയുള്ള കോവിഡേ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഓഫീസര്‍മാര്‍ ഉറപ്പു വരുത്തേണ്ടതാണ്. ഇതു സംബന്ധിച്ച ബോധവല്‍ക്കരണം SC/ST പ്

    No comments

    Post Top Ad

    Post Bottom Ad