Header Ads

  • Breaking News

    വണ്‍ പ്ലസ് നോര്‍ഡ് എത്തി; 6 ക്യാമറയുള്ള ഫോണ്‍



    പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്റെ ആദ്യ 'മിഡില്‍ ക്ലാസ്' ഫോണ്‍ പുറത്തിറക്കി. 5ജി ഫോണാണ് 'വണ്‍ പ്ലസ് നോര്‍ഡ്'. ഫോണിന്റെ വില ആരംഭിക്കുന്നത് 24,999 രൂപയ്ക്കാണ്. ആഗസ്റ്റ് മാസത്തില്‍ ആമസോണ്‍ ഇന്ത്യ വഴിയും, വണ്‍പ്ലസ് സൈറ്റ് വഴിയും വില്‍പ്പന നടക്കും.



    മൂന്ന് പതിപ്പുകളാണ് നോര്‍ഡ് പരമ്പരയില്‍ ഉള്ളത്. 6ജിബി+64ജിബി, 8ജിബി+128ജിബി പിന്നെ 12ജിബി+256ജിബി ഇവയുടെ വില യഥാക്രമം 24999 രൂപ, 27,999 രൂപ, 29,999 രൂപ എന്നിങ്ങനെയാണ്.

    പഞ്ച് ഹോള്‍ ഇരട്ട സെല്‍ഫി ക്യാമറയാണ് വണ്‍ പ്ലസ് നോര്‍ഡില്‍ ഉള്ളത്. പിന്നില്‍ നാല് ക്യാമറകള്‍ ലംബമായി ക്രമീകരിച്ചിരിക്കുന്നു. വണ്‍ പ്ലസ് 8 ഫോണില്‍ മദ്ധ്യത്തില്‍ ക്രമീകരിച്ച രീതിയില്‍ നിന്നും മാറിയാണ് ഈ ക്രമീകരണം. ഗ്രേ ഓണിക്‌സ്, മാര്‍ബിള്‍ ബ്ലൂ നിറങ്ങളിലാണ് വണ്‍ പ്ലസ് നോര്‍ഡ് ഇറങ്ങിയിരിക്കുന്നത്.

    വണ്‍ പ്ലസ് നോര്‍ഡിന്റെ സ്‌ക്രീന്‍ വലിപ്പം 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എഎംഒഎല്‍ഇഡിയാണ്. 90 ഹെര്‍ട്‌സാണ് സ്‌ക്രീന്‍ റീഫ്രഷ് റൈറ്റ്. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 ജി പ്രൊസസ്സറാണ് ഈ ഫോണിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 5ജി കണക്ടിവിറ്റി സപ്പോര്‍ട്ടോടെയാണ് നോര്‍ഡ് എത്തുന്നത്.

    ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയുള്ള ഒക്‌സിജന്‍ ഒഎസ് ആണ് ഫോണിനുള്ളത്. പിന്നിലെ നാല് ക്യാമറ സെറ്റപ്പിലേക്ക് വന്നാല്‍ 48 എംപി പ്രധാന ക്യാമറയാണ് ഉള്ളത്. ഇതില്‍ സോണി ഐഎംഎക്‌സ് 586 സെന്‍സര്‍ ഇന്‍ബില്‍ട്ടാണ്. 8 എംപി അള്‍ട്രവൈഡ് അംഗിള്‍ ക്യാമറ, 5 എംപി ഡെപ്ത് സെന്‍സര്‍, മാക്രോ സെന്‍സര്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.

    മുന്നിലെ ഇരട്ട സെല്‍ഫി ക്യാമറയില്‍ 32 എംപി സോണി ഐഎംഎക്‌സ് 616 സെന്‍സറാണ് ഉള്ളത്. രണ്ടാമത്തെ സെല്‍ഫി ക്യാമറ 105 ഡിഗ്രി വൈഡ് ആംഗിള്‍ ക്യാമറയാണ്. 4100 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. ഫാസ്റ്റ് ചാര്‍ജിങ്, ആല്‍ഡ്രോയിഡ് 10-ഓക്‌സിജന്‍ ഒഎസ് എന്നിങ്ങനെയാണ് സവിശേഷതകള്‍.

    ഇതിനൊപ്പം തന്നെ വണ്‍പ്ലസ് വയര്‍ലെസ് ഇയര്‍ബഡ്‌സും പുറത്തിറക്കിയിട്ടുണ്ട്. വണ്‍പ്ലസ് ബഡ്‌സാണ് എന്നാണ് ഇതിന്റെ പേര്.

    No comments

    Post Top Ad

    Post Bottom Ad