ഞാൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് : കണ്ണൂരിൽ ഡോക്ടറുടെ പീഡനത്തിനിരയായ ദളിത് യുവതിയുടെ മൊഴി പുറത്ത്
ഇരിട്ടി :
കണ്ണൂരിൽ ഡോക്ടറുടെ പീഡനത്തിനിരയായ ദളിത് യുവതിയുടെ മൊഴി പുറത്ത്.സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ ... ആദ്യം വിചാരിച്ചു ഡോക്ടർ എന്നെ ചികിത്സിക്കുകയാണെന്നാണ് മണിക്കൂറുകളോളം ചെവിയിൽ മരുന്ന് ഒഴിച്ച് ഭർത്താവിനൊപ്പം പുറത്തിരുന്നതിനു ശേഷമാണ് വിളിച്ചപ്പോൾ ഞാൻ അകത്തു കയറിയത് . അപ്പോഴെക്കും അവിടെയുണ്ടായിരുന്ന അറ്റൻഡറോ മറ്റാരുമുണ്ടായിരുന്നില്ല . മറ്റു രോഗികളെല്ലാം പോയി കഴിഞ്ഞതിനു ശേഷമാണ് എന്ന അകത്തേക്ക് വിളിച്ചതു തന്നെ . ആദ്യം ചെവി പരിശോധിച്ച ശേഷം ഡോക്ടർ മുഖത്തും ചെവിയുടെ ഭാഗത്തും തൊട്ടു നോക്കുകയായിരുന്നു . പിന്നിട് രോഗികൾക്കുള്ള ബെഡിൽ കിടക്കാൻ പറഞ്ഞു . ഞാൻ കണ്ണടച്ചു വെറുതെ കിടന്നു . ഇതിനിടയിൽ എന്റെ സ്വാകാര്യ ഭാഗങ്ങളിലേക്ക് അയാളുടെ കൈ ഇഴയാൻ തുടങ്ങി .
അസ്വാഭാവികമായി എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് തോന്നിയതുകൊണ്ടാണ് ഞെട്ടിയുണർന്നത് . സംഗതി സത്യം തന്നെയായിരുന്നു . അയാളുടെ ലക്ഷ്യം മറ്റൊന്നായിരുന്നു . കാമവെറി പൂണ്ട അയാളുടെ കൈകൾ തട്ടിമാറ്റി കൊണ്ട് കരച്ചിലി ടക്കാനാവാതെ ഞാൻ പുറത്തേക്ക് ഓടി . സന്ദർശകർക്കുള്ള സ്ഥലത്ത് എന്നെ കാത്തിരിക്കുന്ന ഭർത്താവിനോട് കാര്യം പറഞ്ഞു . ആദ്യം ക്ഷമാപണ രൂപത്തിൽ കെ തട്ടിപ്പോയെന്നു പറഞ്ഞ ഡോക്ടർ പിന്നീട് തർക്കം മുത്തപ്പോൾ എന്നെയും ഭർത്താവിനെയും ക്ലിനിക്കിൽ നിന്നും തള്ളിപ്പുറത്താക്കാനും കൈയേറ്റം ചെയ്യാനും നോക്കി . ഇതോടെയാണ് പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചത് . തനിക്കെതിരെ നടന്ന ലൈംഗിക പീഡന ശ്രമത്തിൽ നിന്നും രക്ഷപ്പെട്ട ദളിത് യുവതി ഒരു സ്വകാര്യ വാർത്ത മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിവ . യുവതിയുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത് . ഭർത്താവിനൊപ്പം ചെവി വേദനയ്ക്ക് ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ ദളിത് യുവതിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഇ.എൻ.ടി ഡോക്ടറെ ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് സംഭവത്തിന് ശേഷം ഒളിവു സങ്കേതത്തിൽ മുങ്ങിയ ഇയാളെ ഏറെ നേരത്തെ അന്വേഷണത്തിന് ശേഷമാണ് ശ്രീകണ്ഠാപുരം സി .ഐ പിടികൂടിയത്.
തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ . ഇയാളെ പിന്നിട് റിമാൻഡ് ചെയ്തിട്ടുണ്ട് ശ്രീകണ്ഠാപുരം നഗരത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ശ്രീകണ്ഠാപുരം മെഡിക്കൽ സെന്ററിലെ ഡോക്ടർ പ്രശാന്ത് നായിക്കിനെയാണ് മലപ്പട്ടം സ്വദേശിയായ 23 കാരിയുടെ പരാതിയിൽ ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ പിന്നിട് റിമാൻഡ് ചെയ്ത കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പട്ടം സ്വദേശിനിയായ ദളിത് യുവതി ചെവി വേദനയുമായി ക്ലിനിക്കിലെത്തിയത് . രാവിലെ 11 മണിയോടെ എത്തിയ യുവതിയെ ചെവിയിൽ മരുന്നൊഴിച്ചതിന് ശേഷം ഡോക്ടർ കാത്തിരിക്കാൻ ആവശ്യപ്പെട്ടു .പരിശോധനയുടെ ഭാഗമാണെന്ന് കരുതിയ യുവതി ആദ്യം പ്രതികരിച്ചില്ല . എന്നാൽ കാര്യങ്ങൾ മറ്റൊരു രീതിയിലേക്ക് പോകുന്നുവെന്ന് കണ്ടതോടെ നിലവിളിച്ചു കൊണ്ട് ഡോക്ടറുടെ കൈതട്ടിമാറ്റി പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു.ബഹളം വച്ച് ഇറങ്ങിയോടി യുവതി പുറത്തുണ്ടായിരുന്ന ഭർത്താവിനോട് വിവരം പറഞ്ഞു . ചോദ്യം ചെയ്യാൻ എത്തിയ ഭർത്താവിനെ ഡോക്ടർ കയ്യേറ്റം ചെയ്തുവെന്നും യുവതി പറഞ്ഞു . ഇതേ തുടർന്ന് ക്ലിനിക്കിൽ ചെറിയ രീതിയിൽ സംഘർഷമുണ്ടായി . പിന്നീട് ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു . പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഡോക്ടർക്കെതിരെ കേസെടുത്തു . ഇതോടെ ഇയാൾ ഒളിവിൽ പോയി . എന്നാൽ സംഭവത്തിൽ പൊലീസ് ഡോക്ടറെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയതോടെയാണ് പൊലീസ് വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തത് .മുമ്പ് ബംഗളൂരുവിൽ നിന്നും കേരളത്തിലെത്തിയ പ്രശാന്ത് നായിക് പയ്യാവൂർ കോഴിത്തുറ , ചുണ്ടപ്പറമ്പ് , കുറുമാത്തൂർ എന്നിവിടങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ട് . ഒരു സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കടന്നതിന് പയ്യാവൂരടക്കം കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നാലു ക്രിമിനൽ കേസുകൾ നേരത്തെ ഉണ്ടായിരുന്നു . ഇതിനിടെയാണ് പരിശോധനക്കായി ക്ലിനിക്കിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത് .
No comments
Post a Comment