Header Ads

  • Breaking News

    അധ്യയന കാലം കുറഞ്ഞത് കാരണം സിബിഎസ്ഇ വിവിധ ക്ലാസുകളിലെ സിലബസ് വെട്ടിക്കുറക്കുന്നു



    അധ്യയന കാലം കുറഞ്ഞത് കാരണം സിബിഎസ്ഇ വിവിധ ക്ലാസുകളിലെ സിലബസ് വെട്ടിക്കുറക്കുന്നു. 25 ശതമാനമാണ് സിലബസിൽ നിന്ന് സിബിഎസ്ഇ എടുത്ത് മാറ്റിയത്. പുതിയ വെട്ടിക്കുറച്ച സിലബസ് സിബിഎഇ പ്രസിദ്ധീകരിക്കും.

    ഈ വർഷത്തെ ക്ലാസുകൾ കുറഞ്ഞതിനാൽ വിഷയങ്ങളിലെ വിദഗ്ധരുമായി സിബിഎസ്ഇ അധികൃതർ ചർച്ച നടത്തിയിരുന്നു. ഓരോ ക്ലാസിലെയും മൂന്നിലൊന്ന് ഭാഗം സിലബസ് വെട്ടിക്കുറക്കും
    2021ലെ പരീക്ഷകൾ ഈ സിലബസ് അടിസ്ഥാനപ്പെടുത്തിയായിരിക്കും. ഈ മാസം വെട്ടിച്ചുരുക്കിയ പാഠ്യപദ്ധതി പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ ചെയർമാൻ മനോജ് അഹൂജ. സംസ്ഥാന സിലബസുകളിലും മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. കേരള സിലബസിന്റെ കാര്യത്തിൽ ഈ ആഴ്ച തീരുമാനം എടുക്കും. എൻസിആർടിഇ പ്രൈമറി ക്ലാസുകളിൽ സ്‌കൂൾ അധ്യയന ദിവസങ്ങളുടെ കുറവ് വീട്ടിലെ പഠനം കൂടി ഉൾപ്പെടുത്തി പരിഹരിക്കാനുള്ള മാർഗരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    മാർച്ച് 16 മുതൽ രാജ്യത്തെ വിദ്യാലയങ്ങൾ എല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. മാർച്ച് 24നാണ് ദേശീയതലത്തിൽ ലോക്ക് ഡൗണും പ്രഖ്യാപിക്കപ്പെട്ടത്. മറ്റ് പല നിർദേശങ്ങളും എടുത്തുകളഞ്ഞെങ്കിലും സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല

    No comments

    Post Top Ad

    Post Bottom Ad