Header Ads

  • Breaking News

    വഴിയോരത്ത് വെച്ചും, വീടുകളില്‍ കൊണ്ടുവന്നുമുള്ള മത്സ്യ വില്‍പ്പന സംസ്ഥാനത്ത് പൂര്‍ണമായും നിരോധിച്ചു

    തിരുവനന്തപുരം: വഴിയോരത്ത് വെച്ചും, വീടുകളില്‍ കൊണ്ടുവന്നുമുള്ള മത്സ്യ വില്‍പ്പന സംസ്ഥാനത്ത് പൂര്‍ണമായും നിരോധിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത്. മത്സ്യലേലത്തിനും നിരോധനമുണ്ട്. അതേസമയം കൊവിഡ് രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകും. മത്സ്യത്തൊഴിലാളികളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ തുടങ്ങിയതോടെയാണ് കര്‍ശന നടപടികളുമായി ജില്ലാഭരണകൂടം മുന്നോട്ട് പോകുന്നത്. ജില്ലയിലെ ചന്തകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനാണ് തീരുമാനം. ഇതനുസരിച്ച്‌ ജില്ലയിലെ 93 മത്സ്യ ചന്തകള്‍ അടഞ്ഞ് കിടക്കും.
    ഇതിനിടെ തിരുവനന്തപുരം ജില്ലയിലെ തീര മേഖലയില്‍ ഇന്നു മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്നു മേഖലകളാക്കി തിരിച്ചാണു ലോക്ഡൗണ്‍. ഇതിനായി പ്രത്യേക കണ്‍ട്രോള്‍ റൂമും തുറക്കും.പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം നടക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad