മാടായി ഗവ ഗേൾസ് സ്കൂൾ അക്കാദമിക് ബ്ലോക്ക് : പ്രവൃത്തി ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു
മാടായി ഗവ ഗേൾസ് സ്കൂൾ അക്കാദമിക് ബ്ലോക്ക് : പ്രവൃത്തി ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു.
ചടങ്ങിൽ മത്സ്യബന്ധന തുറമുഖ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അധ്യക്ഷത വഹിച്ചു. ബഹു .സ്പീക്കർ ശ്രീ.ശ്രീരാമകൃഷ്ണൻ ,മന്ത്രിമാരായ ഡോക്ടർ തോമസ് ഐസക്, പ്രൊഫ.സി.രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രൻ, ഡോ.കെ .ടി.ജലീൽ, DGE ജീവൻ ബാബു ഐ.എ.എസ് എന്നിവർ സംസാരിച്ചു.
തീരദേശ മേഖലയിലെ 56 വിദ്യാലയങ്ങൾക്ക് കെട്ടിടം പണിയാൻ 64 കോടി രൂപയാണ് കിഫ്ബി മുഖേന അനുവദിച്ചത്. 56 വിദ്യാലയങ്ങളുടെയും നിർമ്മാണ പ്രവൃത്തിയാണ് ബഹു.മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്.
പ്രസ്തുത സ്കീമിൽ ഉൾപ്പെടുത്തി മാടായി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് 2.03 കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ 9 ക്ലാസ് റൂമുകൾ ഉണ്ടാകും. ഗ്രൗണ്ട് ഫ്ലോറ്റിൽ മൂന്ന് ക്ലാസ് മുറികളും ഓരോ ലൈബ്രറിയും, സ്റ്റാഫ് മുറിയും 5 ടൊയിലറ്റുകളും ഉണ്ടാകും. ഒന്നാം നിലയിൽ 6 ക്ലാസ് മുറികളും, 5 ടോയിലറ്റും, രണ്ടാം നിലയിൽ 4 ലാബുകളും 5 ടോയിലറ്റുകളും കെട്ടിടത്തിനിരു വശത്തും 2 അപ്സ്റ്റെയറുകളും ഉൾപ്പടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകും.
സർക്കാർ എജൻസിയായ കേരള സംസ്ഥാന
തീരദേശ വികസന കോർപ്പറേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.

No comments
Post a Comment