Header Ads

  • Breaking News

    വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് മലയോരകർഷകരെ രക്ഷിക്കാൻ നടപടി വേണം: നൻമ ചാരിറ്റബിൾ സൊസൈറ്റി



    ഇരിട്ടി: അനുദിനം വർദ്ദിച്ചുകൊണ്ടിരിക്കുന്നവന്യ ജീവികളുടെ ആക്രമണത്തിൽ നിന്നും കർഷകരേയും കാർഷിക വിളകളേയും സംരക്ഷിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഇരിട്ടി നന്മ എഡ്യൂക്കേഷണൽ ആൻറ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി വാർഷിക ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.പി.സതീശൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സന്തോഷ് കോയിറ്റി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണ സമിതി അംഗങ്ങളായ കെ.സുരേശൻ മാസ്റ്റർ, ബാബു സി.കീഴൂർ, ഹരീന്ദ്രൻ പുതുശ്ശേരി, എൻ.സജേഷ് ബാബു, മനോജ് കെ. അത്തിതട്ട്, പി.ധനേഷ്, സുമ സുധാകരൻ,പി.വിപ്രേമവല്ലി ,ജോണിയോയാക്ക്,കെ.മോഹനൻ ,എൻ.കെ.സജിൻ,എന്നിവർ സംസാരിച്ചു. കാർഷിക മേഖല ലക്ഷ്യമാക്കി വിവിധപ്രവർത്തനങ്ങൾ നടത്തുന്നതിനായി ഇരിട്ടികേന്ദ്രമാക്കി .നൻമകാർഷികവേദി. രൂപീകരിച്ച്പ്രവർത്തനംനടത്തുവാനും യോഗത്തിൽ തീരുമാനമായി. 2020-2021വർഷത്തെഭാരവാഹികളായി
    സന്തോഷ് കോയിറ്റി (ജനറൽ സെക്രട്ടറി), എൻ.കെ സജിൻ, ബാബു സി കീഴൂർ (സെക്രട്ടറിമാർ), കെ.മോഹനൻ(പ്രസിഡന്റ്),വി .പി.സതീശൻ, സുമ സുധാകരൻ (വൈസ്.പ്രസിഡന്റുമാർ), വി.എം നാരായണൻ (ട്രഷറർ) എന്നിവരേയും
    ഭരണ സമിതി അംഗങ്ങളായി ഹരീന്ദ്രൻപുതുശ്ശേരി,കെ.സുരേശൻമാസ്റ്റർ,സിനോജ്മാക്സ്,എൻ.സജേഷ്ബാബു,റോജരാജീവ്,മനോജ് കെ. അത്തി തട്ട്, ജോണി യോയാക്ക്,പി.വി.പ്രേമവല്ലി ,സി.കെ.ലളിതടീച്ചർ,പി.കെ.ജെയിംസ്, പി.റീന, വി.കെ .അനിത,ഫാ:സണ്ണിതോട്ടപ്പള്ളി,ഷിന്റോമൂക്കനോലിക്കൽ,പി.ധനേഷ്,പി.കെമുസ്തഫഹാജി,എ.ആർ.സുജ,എ.ഉഷ,ഫക്രുദ്ധീൻഇരിട്ടി,ആർ.കെമിനി,പി.ഗോവിന്ദൻ ,മനോജ് ഇരിട്ടി, പി.വിരഞ്ചിത്ത്, എന്നിവരെയും തിരഞ്ഞെടുത്തു.


    കൂടുതൽ വാർത്തകൾക്ക് നിങ്ങളുടെ പേരും നമ്പറും 8891565197 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്‌യുക

    No comments

    Post Top Ad

    Post Bottom Ad