Header Ads

  • Breaking News

    കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രമായി ഏറ്റെടുത്തു


    കണ്ണൂര്‍  കേന്ദ്രീയ വിദ്യാലയം  കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി ഏറ്റെടുത്ത് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. കണ്‍ടോണ്‍മെന്റ് ഏരിയയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ നാള്‍ക്കുനാള്‍
    വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈനിക ആശുപത്രിയിലെ സംവിധാനങ്ങള്‍ മതിയാകാതെ വന്നതിനെ തുടര്‍ന്നാണ് ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ജില്ലാ കലക്ടറുടെ നടപടി. സൈനിക ആശുപത്രിയുമായി ചേര്‍ന്നാണ് കേന്ദ്രീയ വിദ്യാലയത്തില്‍ ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുക. ഇവിടേക്ക് ആവശ്യമായ സംവിധാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കുന്നതിന് ഡിഎസ്‌സി കമാന്റണ്ടിനെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. മിലിറ്ററി ആശുപത്രിയുടെ നിലവില്‍ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന ബ്ലോക്ക് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തന സജ്ജമാക്കാനും അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കി. ഇവിടേക്ക് ആവശ്യമായ ചികില്‍സാ സംവിധാനമൊരുക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad