600ൽ 119 പേർക്ക് കോവിഡ്, സമ്പര്‍ക്കവ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയില്‍ സ്ഥിതി ഗുരുതരം
കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയില്‍ സ്ഥിതി ഗുരുതരം. പൂന്തുറയില്‍ പരിശോധിച്ച 600 പേരില്‍ 119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കലക്ടറും പൊലീസ് മേധാവിയും ആരോഗ്യസെക്രട്ടറിയും ചീഫ് സെക്രട്ടറിയും ചര്‍ച്ച നടത്തി. ജനം പുറത്തിറങ്ങുന്നത് തടയാന്‍ പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചു.
മൂന്നു വാര്‍ഡുകളില്‍ ഓരോ കുടുംബത്തിനും 5 കിലോ സൗജന്യ റേഷന്‍ നല്‍കും. കൂടുതല്‍ സ്ഥലങ്ങളില്‍ നിയന്ത്രണം വരികയാണ്. തിരുവനന്തപുരം ജില്ലയില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ എണ്ണം കൂട്ടി. കാരോട് പഞ്ചായത്തിലെ കാക്കാവിള (14), പുതുശേരി (15), പുതിയ ഉച്ചക്കട (16) വാര്‍ഡുകള്‍ കൂടി ഉള്‍പ്പെട്ടു.. ആര്യനാട് പഞ്ചായത്ത് പൂര്‍ണമായും അടച്ചിടും
കോവിഡ് 19 ന്‍റെ സമൂഹ വ്യാപനം തടയാനായി തീരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പൊലീസും ആരോഗ്യവകുപ്പും. പൂന്തുറയില്‍ ആളുകളോട് വീടിനു പുറത്തിറങ്ങരുതെന്നു നിര്‍ദേശം. പ്രദേശത്തെ ആളുകളെ നിരീക്ഷിക്കാനായി കമാന്‍ഡോകളെ നിയോഗിച്ചു. ആളുകള്‍ വീടിനു പുറത്തിറങ്ങിയാല്‍ ആദ്യം കേസും പിന്നീട് അറസ്റ്റും ഉണ്ടാകുമെന്നു പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശം പ്രത്യേക സോഴ്സായി കണ്ട് റാപ്പിഡ് ടെസ്റ്റുകള്‍ നടത്താനാണ് ആരോഗ്യവകുപ്പ് നീക്കം.
സമൂഹ വ്യാപന സാധ്യതസാധ്യതകള്‍ വര്‍ധിപ്പിച്ചുകൊണ്ട് സമ്പര്‍ക്കരോഗികള്‍ വര്‍ധിച്ചതോടെയാണ് കര്‍ശന നിയന്ത്രണങ്ങളിലേക്ക് ആരോഗ്യവകുപ്പും പൊലീസും കടന്നത്. കഴിഞ്ഞദിവസം 22 സമ്പര്‍ക്കരോഗികള്‍ ഉള്ള പൂന്തുറയില്‍ കമാന്‍ഡോകള്‍ നിയന്ത്രണം ഏറ്റെടുത്തു. പ്രധാന റോഡുകളും ഇടറോഡുകളും അടച്ചു.
ആളുകള്‍ വീടിനു പുറത്തിറങ്ങിയാല്‍ ആദ്യം കേസും പിന്നീട് അറസ്റ്റും ഉണ്ടാകുമെന്നു പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശം പ്രത്യേക സോഴ്സായി കണ്ട് റാപ്പിഡ് ടെസ്റ്റുകള്‍ നടത്താനാണ് ആരോഗ്യവകുപ്പ് നീക്കം .
തീരദേശമേഘലയായ വള്ളക്കടവിലും സമാനമായ സ്ഥിതിയാണെന്നു ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. കഴിഞ്ഞദിവസം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 54 പേരില്‍ 47 പേരാണ് സമ്പര്‍ക്ക രോഗികള്‍. ഇതില്‍ 32 പേരും വള്ളക്കടവ്, പൂന്തുറ പ്രദേശത്തുള്ളവരായിരുന്നു. പ്രദേശത്ത് അടിയന്തരമായ ഇടപെടലുണ്ടാകണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ വി.എസ്.ശിവകുമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
No comments
Post a Comment