ക്രോസ്സ് ചാറ്റ് സപ്പോര്‍ട്ടിനൊരുങ്ങി ഫേസ്ബുക്കും വാട്സ്ആപ് ഉം......
ഫേസ്ബുക്ക് മെസഞ്ചറും വാട്സാപ്പും തമ്മില്‍ ക്രോസ്സ് ചാറ്റ് സപ്പോര്‍ട്ടിനൊരുങ്ങി ഫേസ്ബുക്ക്. അതിന്റെ പണിപ്പുരയിലാണ് ഫേസ് ബുക്ക് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ . ഇത് നിലവില്‍ വന്നു കഴിഞ്ഞാല്‍ ഫേസ്ബുക് മെസ്സഞ്ചറിനെ വാട്സാപ്പുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. ഈ സാധ്യതയെ കുറിച്ച് ആദ്യം കണ്ടെത്തിയത് അലക്സാണ്ട്ര പലൂസി ആണ്.
ഇത് നിലവില്‍ വരുന്നതോടു കൂടി ഏതെങ്കിലും വാട്സാപ്പ് കോണ്‍ടാക്‌ട് ബ്ലോക്ക് ചെയ്തതിട്ടുണ്ടോ എന്ന് ഫേസ്ബുക്കിന് അറിയാന്‍ സാധിക്കും. എന്നാല്‍ ഈ സംവിധാനം ഉപയോഗിയ്ക്കാതിരിക്കാനോ പ്രവര്‍ത്തന രഹിതമാക്കാനോ ഉപയോക്താവിന് സാധിക്കുമോ എന്നതില്‍ ഇപ്പോഴും വ്യക്തത ആയിട്ടില്ല. ഇത് നിലവില്‍ വന്നാല്‍ മാത്രമേ അതേപ്പറ്റി പറയാന്‍ സാധിക്കൂ എന്നാണ് ഫേസ്ബുക്ക് പറയുന്നത്.
എന്നാല്‍ നിലവില്‍ വാട്സാപ്പ് സന്ദേശങ്ങളുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന ഏന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനില്‍ മാറ്റം ഉണ്ടാവില്ല
No comments
Post a Comment