Header Ads

  • Breaking News

    ജോണി വാക്കര്‍ വിസ്കി അടുത്തവര്‍ഷം മുതല്‍ പേപ്പര്‍ ബോട്ടിലില്‍



    ജോണി വാക്കര്‍ സ്കോച്ച്‌ വിസ്കി 2021 മുതല്‍ പേപ്പര്‍ ബോട്ടിലുകളില്‍ ലഭ്യമാകും. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ മദ്യ നിര്‍മാതാക്കള്‍ പുതിയ ചുവടുവയ്പപ് നടത്തുന്നത്. ജോണിവാക്കര്‍ വിസ്കിയുടെ നിര്‍മാതാക്കളായ ഡിയോജിയോ പിഎല്‍സിയാണ് ഇക്കാര്യം അറിയിച്ചത്.

    പൈലറ്റ് ലൈറ്റ് എന്ന കമ്പനി യുമായി ചേര്‍ന്നാണ് പുതിയ പേപ്പര്‍ ബോട്ടില്‍ നിര്‍മിക്കുന്നത്. പൂര്‍ണമായും പുനരുപയോഗിക്കാവുന്ന ബോട്ടിലുകള്‍ നിര്‍മിക്കുന്നത് ഗുണമേന്മയുള്ള തടി പള്‍പ്പ് ഉപയോഗിച്ചാണെന്നും ടാന്‍ക്വറെ, ഗിന്നസ് ജിന്‍ നിര്‍മാതാക്കള്‍ കൂടിയായ കമ്പനി വ്യക്തമാക്കി. ഡിയാജിയോയും പൈലറ്റ് ലൈറ്റും ചേര്‍ന്ന് പള്‍പക്സ് ലിമിറ്റഡ് എന്ന പേരില്‍ പുതിയ പാക്കേജിംഗ് കമ്പനി  രൂപീകരിച്ചു. ഗുണമേന്മയുള്ള പേപ്പര്‍ ബോട്ടിലുകള്‍ നിര്‍മിക്കുന്നതിനും ഇതു സംബന്ധിച്ച ഗവേഷണത്തിനുമായാണ് കമ്ബനി സ്ഥാപിച്ചത്. ലിപ്ടണ്‍ ടീ നിര്‍മാതാക്കളായ യൂണിലിവറിനും പെപ്സിക്കോയ്ക്കും വേണ്ടിയും പള്‍പ്പക്സ് പേപ്പര്‍ ബോട്ടിലുകള്‍ നിര്‍മിക്കും. ഇവയും അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


    കൂടുതൽ വാർത്തകൾക്ക് നിങ്ങളുടെ പേരും നമ്പറും 8891565197 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്‌യുക

    No comments

    Post Top Ad

    Post Bottom Ad