സംസ്ഥാനത്തു ഒരു കോവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം, തേഞ്ഞിപ്പാലം സ്വദേശി കുട്ടി ഹസ്സന്‍ ആണ് മരിച്ചത്. 67 വയസായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം. ഇതോടെ ആകെ കോവിഡ് മരണം 67 ആയി. കോവിഡ് ബാധിച്ച് മലപ്പുറത്ത് ഇതുവരെ മരിച്ചത് 10 പേരാണ്. ഇന്ന് രാവിലെ 9.40നാണ് മരണം സംഭവിച്ചത്.
ഈ മാസം 25ാം തിയതി മുതല്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു കുട്ടിഹസ്സന്‍. 24 ന് ഛര്‍ദ്ദിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. നേരത്തെ ഇദ്ദേഹത്തിന്‍റെ മകന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കുട്ടി ഹസ്സനെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
ഈ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രമേഹവും ഹൃദ്രോഗവും അലട്ടിയിരുന്ന കുട്ടി ഹസ്സന്‍ 2002 മുതല്‍ വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നു.
No comments
Post a Comment