കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഒ. പി സംവിധാനം പുന:ക്രമീകരിച്ചു
കണ്ണൂര്‍: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ചില ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലും , ചിലർ ക്വാറൻ്റയിനിൽ പോയതിനാലും ആശുപത്രിയിലെ ഒ പി വിഭാഗങ്ങളിൽ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നു. ആശുപത്രിയുടെ ഓരോ ഭാഗവും അണുവിമുക്തമായി കൊണ്ടിരിക്കുകയാണ്. മൂന്നാം നില പൂർണ്ണമായും അണുവിമുക്തമാക്കി കഴിഞ്ഞു. തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ മൂന്നാം നിലയിൽ ആയിരിക്കും വിവിധ ഒ.പി കൾ പ്രവർത്തിക്കുക .
നിലവിൽ സൈക്യാട്രി, ചെസ്റ്റ് വിഭാഗം, ഒപ്താൽമോളജി, ഇ. എൻ. ടി , സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ എന്നിവയുടെ ഒ. പി പരിശോധന നടക്കുന്ന മൂന്നാം നിലയിലുള്ള യഥാക്രമം 17,24, 21 നമ്പർ റൂമുകളിൽ ആയിരിക്കും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മെഡിസിൻ, സർജറി, നെഞ്ചുരോഗ വിഭാഗം , ഗൈനക്കോളജി, പീഡിയാട്രിക്സ് എന്നിവയുടെ ഒ. പികൾ നടക്കുക എന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു.
തിങ്കളാഴ്ച രണ്ടാം നിലയിലെ വിവിധ ഭാഗങ്ങൾ അണുവിമുക്തമാക്കും. ബുധനാഴ്ച മുതൽ പതിവുപോലെ രണ്ടാം നിലയിൽ തന്നെ ഒപികൾ പ്രവർത്തിക്കും. ആശുപത്രിയിൽ രോഗികൾ കുറഞ്ഞതിനാൽ വലിയ തിരക്ക് അനുഭവപ്പെടാത്ത കൊണ്ട് വേഗത്തിൽ അണുവിമുക്തമാക്കുന്നതിനു സാധിക്കുന്നുണ്ട്.
പ്രസ്തുത ക്രമീകരണങ്ങുളുമായി പൊതുജനങ്ങളും രോഗികളുടെ കൂട്ടിരിപ്പുകാരും പരമാവധി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
No comments
Post a Comment