ജില്ലയിൽ ഇനി ഒരാഴ്ച മത്സ്യം ലഭിക്കില്ല
ഹാർബറും മത്സ്യച്ചന്തകളും അടച്ചതിനു പുറമേ, മത്സ്യവിൽപന ഒരാഴ്ചത്തേക്കു നിർത്തിവയ്ക്കാൻ കച്ചവടക്കാരുടെ സംഘടന തീരുമാനിച്ചതോടെ ഒരാഴ്ച മീനില്ലാതെ ഉണ്ണേണ്ടി വരും. കോവിഡ് പ്രതിരോധം മുൻനിർത്തി ഓഗസ്റ്റ് 2 വരെ മത്സ്യകച്ചവടം നടത്തില്ലെന്നാണു മത്സ്യവ്യാപാരികളുടെ പ്രഖ്യാപനം. ഹാർബറുകളാണു ജില്ലയിൽ ആദ്യമടച്ചത്. പിന്നാലെ പ്രധാന മത്സ്യച്ചന്തകൾ അടച്ചു.
റോഡരികിലെ തട്ടുകൾ വഴിയും വീട്ടിലെത്തിച്ചുമുള്ള മത്സ്യവിൽപനയ്ക്കു കഴിഞ്ഞയാഴ്ച നിരോധനം വന്നു. അംഗീകൃത സ്റ്റാളുകൾ മാത്രമാണ് ഒരാഴ്ചയായി പ്രവർത്തിച്ചിരുന്നത്. ഇതോടെ മത്സ്യലഭ്യതയ്ക്കു വൻ ഇടിവ് സംഭവിച്ചിരുന്നു. 31നു ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവു വരുമെന്നായിരുന്നു പ്രതീക്ഷ
No comments
Post a Comment