ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ വരുന്ന എല്ലാ ഞായറാഴ്ചകളിലും സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ലോക്ക്ഡൗൺ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊയിലാണ്ടി, ചോമ്പാൽ ഹാർബറുകളും അടച്ചു. കോഴിക്കോട് തൂണേരിയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തൂണേരിയിൽ 93 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
No comments
Post a Comment