വിസ കാലാവധി അവസാനിച്ചവർക്ക് പിഴ അടക്കാതെ നാട്ടിൽ പോകാൻ അവസരം
വിസ കാലാവധി അവസാനിച്ചവർക്ക് യുഎഇയിൽ നിന്ന് പിഴ അടക്കാതെ നാട്ടിൽ പോകാൻ ഇന്ത്യൻ എംബസിയിൽ അപേക്ഷിക്കാം. ഈ വർഷം മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി അവസാനിച്ച് അനധികൃതമായി യുഎഇയിൽ തങ്ങുന്നവർക്ക് ഓഗസ്റ്റ് 17 വരെ പിഴയില്ലാതെ നാട്ടിൽ പോകാൻ യുഎഇ മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ പ്രത്യേക ഫോമിൽ അപേക്ഷിക്കാം. ഫോറം എംബസി വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് അധികൃതർ പറഞ്ഞു.
No comments
Post a Comment