യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ ചമഞ്ഞ് ദേഹപരിശോധന നടത്തിയ യുവാവ് അറസ്റ്റിൽ
പത്തനംതിട്ട നഗരത്തിലെ അബാന്‍ ആര്‍ക്കേഡിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ ചമഞ്ഞ് ദേഹപരിശോധന നടത്തിയ യുവാവിനെ അറസ്റ്റുചെയ്തു. കുലശേഖരപതി വടക്കേതില്‍ വീട്ടില്‍ ആദില്‍ മുഹമ്മദ് (19) ആണ് പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. ക്വാറന്റൈന്‍ ചുമതലയുള്ള ജീവനക്കാരും വാളണ്ടിയര്‍മാരും വൈകിട്ടോടെ മടങ്ങുന്നതിനാല്‍ സാമൂഹ്യ വിരുദ്ധര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന വ്യാജേന ഇവിടുത്തെ മുറികളില്‍ കയറുനന്നതായി പരാതിയുണ്ട്. ഇതിനിടെയാണ് തിങ്കളാഴ്ച രാത്രി ആദില്‍ മുഹമ്മദ് എത്തിയത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: പരിശാേധനയ്ക്കെത്തിയതാണെന്ന് പരിചയപ്പെടുത്തിയ ശേഷം യുവതിയോട് കട്ടിലില്‍ കിടക്കാന്‍ പറഞ്ഞു.
ഇതനുസരിച്ച യുവതിയുടെ കണ്ണുകളിലും നെറ്റിയിലും തലോടിയ ശേഷം വയറില്‍ തടവി. മദ്യം മണത്തതിനെ തുടര്‍ന്ന് യുവതിക്ക് സംശയമായി. ചോദ്യം ചെയ്തപ്പോഴേക്കും ഇറങ്ങി ഒാടിയ ഇയാളെ ക്വാറന്റൈനില്‍ കഴിയുന്ന പുരുഷന്‍മാര്‍ പിന്തുടര്‍ന്നു. സംഭവം അറിഞ്ഞെത്തിയ പത്തനംതിട്ട എസ്.ഐ അനീഷ്, ഡ്യൂട്ടി ഒാഫീസര്‍ മധു, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ശരത്, സുരേഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.
നഗരത്തിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ ചുറ്റിത്തിരിയുന്നയാളാണ് യുവാവെന്നും കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
No comments
Post a Comment