Header Ads

  • Breaking News

    റോഡിന്റെ കെട്ട് ഇടിഞ്ഞ് പത്ത് അടി താഴത്തേക്ക് ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. വന്‍ അപകടം തലനാരിഴയ്ക്ക് ഒഴിവായി


    കോഴിക്കോട്:
    റോഡിന്റെ കെട്ട് ഇടിഞ്ഞ് പത്ത് അടി താഴത്തേക്ക് ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. വന്‍ അപകടം തലനാരിഴയ്ക്ക് ഒഴിവായി. കുന്നത്തുപാലം പുനത്തിങ്ങല്‍ മീത്തല്‍ കോട്ടേകാവ് റോഡിലാണ് ടിപ്പര്‍ ലോറി മറിഞ്ഞ് വീടിന് കനത്ത നാശനഷ്ടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കുന്നത്തുപാലം കോട്ടേക്കാവ് റോഡിന്റെ പ്രവൃത്തിക്കായി ക്വാറി വേസ്റ്റുമായ വന്ന ടിപ്പറാണ് ചിറക്കല്‍ അബൂബക്കറിന്റെ വീടിന്റെ മുകളിലേക്ക് മറിഞ്ഞ്. അപകടം സംഭവിച്ചത്.

    റോഡിന്റെ കെട്ട് ഇടിയുന്നത് ശ്രദ്ധയില്‍പ്പെട്ട ടിപ്പര്‍ ഡ്രൈവര്‍ വീട്ടുകാരോട് രക്ഷപ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാര്‍ ഓടി മാറിയതോടെ പരിക്ക് പറ്റാതെ രക്ഷപ്പെട്ടു. പിഞ്ചു കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
    കനത്ത മഴയെ തുടര്‍ന്ന് റോഡിന്റെ അരിക് ഇളകി തുടങ്ങിയതിനാല്‍ ഭാരം ഉള്ള വാഹനങ്ങള്‍ പോകരുതെന്ന് നാട്ടുകാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പ് ലംഘിച്ചുകൊണ്ടാണ് ക്വാറി വേസ്റ്റുമായി ടിപ്പര്‍ എത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

    No comments

    Post Top Ad

    Post Bottom Ad