Header Ads

  • Breaking News

    സംസ്ഥാനത്ത് ആഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനം


    തിരുവനന്തപുരം: 

    സംസ്ഥാനത്ത് ആഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. സാമ്ബത്തിക നഷ്ടം കണക്കിലെടുത്താണ് സര്‍വീസ് നിര്‍ത്താനുള്ള തീരുമാനമെടുത്തതെന്ന് ബസുടമകള്‍ അറിയിച്ചു. ബസുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് നേരത്തെ പരിഷ്‌കരിച്ചിരുന്നു. നിരക്ക് നിശ്ചയിക്കുന്നതിനുളള കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു പരിഷ്‌കരണം. ഇത് സ്വകാര്യ ബസ് മേഖലയെ നഷ്ടത്തിലേക്ക് നയിക്കുന്നുവെന്നാണ് ബസുടമകള്‍ പറയുന്നത്.


    രാജ്യത്ത് ഡീസല്‍ വില വര്‍ദ്ധന ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബസ് സര്‍വീസ് നിര്‍ത്തിവ‌യ്ക്കാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad