പരിയാരം മെഡിക്കല്‍ കോളജില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പരിയാരം മെഡിക്കല്‍ കോളജില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അന്‍പതോളം പേരെ നിരീക്ഷണത്തിലാക്കി. മെഡിക്കല്‍ കോളജില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
പരിയാരം മെഡിക്കല്‍ കോളജില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഒരു ഹൗസ് സര്‍ജന്‍, ഒരു മെഡിക്കല്‍ ഓഫീസര്‍, രണ്ട് പിജി വിദ്യാര്‍ത്ഥികള്‍, രണ്ട് സ്റ്റാഫ് നഴ്‌സ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രണ്ട് ഡോക്ടര്‍മാരടക്കം നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു.
No comments
Post a Comment