അഴീക്കലിൽ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരണപ്പെട്ടു
കണ്ണൂർ:
സുഹൃത്തുക്കളായ യുവാക്കളുടെ ആകസ്മിക മരണം നാടിനെ നടുക്കി. അഴീക്കലിലാണ് ഞായറാഴ്ച്ച രാത്രി ബൈക്കപകടത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടത്. അഴീക്കൽ ഹാശ്മി പാൽസൊസൈറ്റിക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചാണ് രണ്ട് യുവാക്കൾ മരിച്ചത്. അഴീക്കൽ വെള്ളക്കൽ സ്വദേശികളായ നിഖിൽ (22), അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 നായിരുന്നു സംഭവം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഴീക്കൽ വെള്ളക്ക ല്ലിലെ ചിറമ്മൽ ഹൗസിൽ സജിത്തിന്റെയും ഷൈനിയുടെയും മകനാണ് അഭിജിത്ത്. സഹോദരി : അനാമിക.വെള്ളക്കല്ലിലെ സദാനന്ദന്റെയും അനിലയുടെ മകനാണ് നിഖിൽ. സഹോദരി: അഹന്യ. മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ കൊവിഡ് പരിശോധനയ്ക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നല്ല മഴയുള്ള സമയമായതിനാൽ ബൈക്ക് നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കഴിഞ്ഞ മാസം കീഴത്തൂർ മൈലുളളി മെട്ടയിലുണ്ടായ അപകടത്തിൽ പെരളശേരി സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ മരിച്ചവരിൽ ഒരാൾ ആർമി ജീവനക്കാരനായിരുന്നു.
No comments
Post a Comment