സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
കൊച്ചി:
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി മാമാട്ടിക്കാനം ചനപ്പുരയിടത്തിൽ സി.വി വിജയനാണ് മരിച്ചത്. 61 വയസ്സായിരുന്നു. കൊച്ചി കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഇന്നലെ രാത്രി 11.30 നായിരുന്നു അന്ത്യം. അർബുദ രോഗബാധിതനായിരുന്നു. ലേക് ഷോർ ആശുപത്രിയിൽ അർബുദത്തിന് ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. ഇവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
No comments
Post a Comment