പരിയാരത്തെ സ്ഥിതി ഗുരുതരം: കോവിഡ് ഇതര രോഗികളെ ഒഴിപ്പിച്ചു തുടങ്ങി
പരിയാരം:
കോവിഡ് ചികിത്സയിലിരിക്കെ തുടര്‍ച്ചയായി രണ്ടു പേര്‍ മരിച്ച സാഹചര്യത്തില്‍ കണ്ണുര്‍ ഗവ.മെഡിക്കല്‍ കോളജിലെ സ്ഥിതി ഗുരുതരമായി. കോവിഡ് ഇതര രോഗികളെ ഇതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പറഞ്ഞു വിടേണ്ട സാഹചര്യമാണുള്ളത്. അതേ സമയം. അതീവ മാരകമായ രോഗങ്ങള്‍ക്കൊഴികെ ആരും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് വരേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
വീടുകള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും നിര്‍ദ്ദേശം. രണ്ടു ദിവസങ്ങളിലായി നടന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയില്‍ നൂറിലേറെ പേര്‍ക്ക് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം കോവിഡ് സ്ഥീരീകരിച്ച രണ്ട് പി ജി ഡോക്ടര്‍മാരോടൊപ്പം ഒരു സ്റ്റാഫ് നേഴ്സിനും രോഗം ബാധിച്ചിട്ടുണ്ട്. ഇത് കൂടാതെ ഡോക്ടര്‍മാരുള്‍പ്പെടെ അഞ്ച് ആരോഗ്യപ്രവര്‍ത്ത കര്‍ക്കും രോഗം സ്ഥീരീകരിച്ചു.
എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടത് മെഡിക്കല്‍ കോളേജിനെ മൊത്തം ഞെട്ടിച്ചിരിക്കയാണ്. ഇവരുമായി ബന്ധപ്പെട്ട നാല്‍പതുപേര്‍ ക്വാറന്റീനിലാണ്. 38 പേര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഐ ആര്‍ സി ധ്യാനകേന്ദ്രത്തിലും രണ്ടുപേര്‍ ആയുര്‍വേദ കോളേജിലുമായിട്ടാണ് ക്വാറന്റീനി ലുള്ളത്.രോഗം കൂടുതല്‍ രൂക്ഷമായതോടെ ഹോസ്റ്റലുകളില്‍ ഉള്‍പ്പെടെ മാസ്‌ക്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കര്‍ശനമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗൗരവകരമല്ലാത്ത രോഗങ്ങളും ശസത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശി പ്പിച്ച എല്ലാ രോഗികളോടും ഡിസ്ചാര്‍ജായി പോകാനും ആവിശ്യപ്പെട്ടിട്ടുണ്ട്.
No comments
Post a Comment