Header Ads

  • Breaking News

    സിവിൽ സർവ്വീസ്‌ പരീക്ഷ: സി എസ്‌ ജയദേവിന്‌ അഞ്ചാം റാങ്ക്‌, ആദ്യ 100 ൽ 10 മലയാളികൾ



    2019-ലെ സിവില് സര്വീസസ് പരീക്ഷാഫലം യൂണിയന് പബ്ലിക് സര്വീസ് കമ്മീഷന് പ്രസിദ്ധീകരിച്ചു.ആദ്യ നൂറില് 10 മലയാളികള് ഇടംനേടി. സി എസ് ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി.

    ആകെ 829 പേരെ നിയമനങ്ങള്ക്കായി ശുപാര്ശ ചെയ്തു. 182 പേരെ റിസര്വ് ലിസ്റ്റിലും ഉള്പ്പെടുത്തിയിട്ടുണ്ട്. പ്രദീപ് സിങ് ഒന്നാം റാങ്ക് നേടി.ആര് ശരണ്യ (36), സഫ്ന നസ്റുദ്ദീന് (45), ആര് ഐശ്വര്യ (47), അരുണ് എസ്. നായര് (55), എസ് പ്രിയങ്ക (68), ബി യശസ്വിനി (71), നിഥിന് കെ ബിജു (89), എ വി ദേവിനന്ദന (92), പി പി അര്ച്ചന (99) എന്നിവരാണ് ആദ്യ നൂറില് ഇടം നേടിയ മറ്റു മലയാളികള്.

    പരീക്ഷാര്ഥികള്ക്ക് https://www.upsc.gov.in എന്ന വെബ്സൈറ്റില്നിന്ന് ഫലം അറിയാനാകും. ജനറല് വിഭാഗത്തില്നിന്ന് 304 പേരും ഇഡബ്ല്യുഎസ് 78, ഒബിസി 251, എസ്സി 129, എസ്ടി വിഭാഗത്തിലെ 67 പേരും ലിസ്റ്റില് ഇടംനേടി. വിവിധ സര്വീസുകളിലായി 927 ഒഴിവുകളാണ് കേന്ദ്രം റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. ഐഎഎസ് 180, ഐഎഫ്എസ് 24, ഐപിഎസ് 150, ഗ്രൂപ്പ് എ സര്വീസ് 438, ഗ്രൂപ്പ് ബി സര്വീസുകളില് 135-ഉം ഒഴിവുകളാണുള്ളത്.

    No comments

    Post Top Ad

    Post Bottom Ad