ആടുവളർത്തൽ 1,00,000 രൂപ വരെ ധനസഹായത്തിന് അപേക്ഷിക്കാം
കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ ആടുവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിലേയ്ക്ക് വാണിജ്യാടിസ്ഥാനത്തിൽ ആടുവളർത്തൽ പദ്ധതി ( 19 പെണ്ണാട് + ഒരു മുട്ടനാട് - 1,00,000 രൂപ ധനസഹായം), ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് (5 ആടുകൾ - 25,000 രൂപ ധനസഹായം) എന്നിവയും, റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി ആടുവളർത്തൽ യൂണിറ്റ്, കോഴിവിതരണം, കിടാരിവളർത്തലിന് ധനസഹായം, ശുചിയുള്ള തൊഴുത്ത്, തീറ്റപ്പുല്ല് കൃഷിയ്ക്കുള്ള ധനസഹായം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫാറങ്ങൾ മൃഗാശുപത്രികളിൽ ലഭിക്കും. സെപ്റ്റംബർ അഞ്ചിനു മുമ്പായി അതത് മൃഗാശുപത്രിയിൽ അപേക്ഷ സമർപ്പിക്കണമെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
No comments
Post a Comment