Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ 24 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെന്‍റ് സോണുകള്‍


    24 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മന്‍െറ് സോണുകള്‍ ഇരിക്കൂര്‍ പഞ്ചായത്ത്​ അടച്ചിടും കണ്ണൂര്‍: ഇരിക്കൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും അടച്ചിടാന്‍ കലക്​ടര്‍ ഉത്തരവിട്ടു. ഇതിനുപുറമെ ജില്ലയിലെ 24 വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മന്‍െറ്​ സോണുകളായി പ്രഖ്യാപിച്ചു.

     ഇരിക്കൂര്‍ പഞ്ചായത്തിനുപുറമെ, സമ്ബര്‍ക്കത്തിലൂടെ പുതുതായി രോഗം സ്​ഥിരീകരിച്ച കണ്ണൂര്‍ കോര്‍പറേഷന്‍ 43ാം ഡിവിഷനും കടമ്ബൂര്‍ 13, പടിയൂര്‍ കല്യാട് മൂന്ന്​, ഏഴ്​, ഇരിട്ടി 19, 33, ആറളം രണ്ട്​, മൂന്ന്​, പായം 10, 18, കതിരൂര്‍ അഞ്ച്​, 12, ശ്രീകണ്​ഠപുരം 22, പയ്യന്നൂര്‍ 15, മുഴക്കുന്ന് രണ്ട്​, കാങ്കോല്‍ ആലപ്പടമ്ബ അഞ്ച്​, മാടായി 18 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.

    പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പായം മൂന്ന്​, പാനൂര്‍ രണ്ട്​, പെരിങ്ങോം വയക്കര 14, തില്ലങ്കേരി 12, മുഴക്കുന്ന് രണ്ട്​, കാങ്കോല്‍ ആലപ്പടമ്ബ 11, മാടായി 18 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളും കണ്ടെയ്​ന്‍മന്‍െറ്​ സോണുകളാക്കും.

    No comments

    Post Top Ad

    Post Bottom Ad