രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 30 ലക്ഷത്തിലേക്ക്
ദില്ലി:
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 29,75,701 ആയി. 24 മണിക്കൂറിനുള്ളിൽ 69, 878 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സമയത്തിനുള്ളിൽ 945 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 55, 794 ആയി.
നിലവിൽ 6,9330 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ 22,22,577 പേർ രോഗമുക്തരായി. രാജ്യത്തെ പ്രതിദിന കൊവിഡ് പരിശോധന പത്തു ലക്ഷം കടന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ നടത്തിയത് 10,23,836 സാമ്പിൾ പരിശോധനയാണ്.
മഹാരാഷ്ട്രയിലും പ്രധാന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 14,161 പേര്‍ രോഗ ബാധിതരായി. ആന്ധ്രയില്‍ 9,544 ഉം കര്‍ണാടകയില്‍ 7,571 ഉം തമിഴ് നാട്ടില്‍ 5,995 ഉം പേര്‍ ഇന്നലെ രോഗബാധിതരായി. ഉത്തര്‍ പ്രദേശില്‍ 4,991 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 3,245 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ബിഹാറിലും രോഗികളുടെ എണ്ണം ഉയരുകയാണ്.
അതേസമയം, കൊവിഡിനുള്ള ഓക്സ്ഫഡ് പ്രതിരോധമരുന്ന് ഡിസംബറോടെ വിപണിയിലെത്തുമെന്ന് പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി സി നമ്പ്യാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 20 കോടി പേർക്ക് ജനുവരിയ്ക്ക് മുമ്പ് മരുന്ന് നൽകാനാകുമെന്നാണ് പ്രതീക്ഷ. ഓക്സ്ഫഡ് പ്രതിരോധമരുന്നിന്‍റെ മൂന്നാംഘട്ട പരീക്ഷണം പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ തുടങ്ങിയിരുന്നില്ല.
മൂന്നാംഘട്ട പരീക്ഷണത്തിന് ശേഷം പ്രതിരോധമരുന്ന് വിൽക്കാനുള്ള അനുമതി തേടുമെന്ന് ഡോ. പി സി നമ്പ്യാർ വ്യക്തമാക്കി. ഉത്പാദനം തുടങ്ങി വയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ വിൽക്കാൻ ഇപ്പോൾ കഴിയില്ല. എല്ലാ ഘട്ടവും പൂർത്തിയാക്കി അനുമതി കിട്ടിയ ശേഷമേ വിൽപന തുടങ്ങാനാകൂ. അടുത്ത ജൂണോടെ എല്ലാവർക്കും വാക്സിൻ നൽകാനാകുമെന്നും, പ്രാഥമികമായി മരുന്ന് പുനെയിലാകും ഉത്പാദിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ 17 ആശുപതികളിലെ 1400 പേരിലാണ് മൂന്നാം ഘട്ട മനുഷ്യ പരീക്ഷണം നടക്കുക. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിന് പുറമെ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിൻ ഉൾപ്പെടെ രണ്ട് വാക്സിനുകളുടെ ആദ്യ ഘട്ട പരീക്ഷണം പൂർത്തിയായിട്ടുണ്ട്.
ആദ്യദിനം നൂറ് പേരിൽ വാക്സിൻ കുത്തിവച്ചതായാണ് റിപ്പോർട്ടുകൾ. പുനെ, മഹാരാഷ്ട്ര, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പ്രധാനപരീക്ഷണകേന്ദ്രങ്ങൾ. ദില്ലി എയിംസ്, സേഥ് ജിഎസ് മെഡിക്കൽ കോളേ, മുംബൈ, കെഇഎം ആശുപത്രി, മുംബൈ, ജിപ്‍മെർ ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ മൂന്നാംഘട്ട പരീക്ഷണത്തിന് വിധേയരാവുക.....
No comments
Post a Comment