കരിപ്പൂർ വിമാന ദുരന്തത്തിലെ 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത വ്യാജം
കരിപ്പൂർ വിമാന ദുരന്തത്തിലെ 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത വ്യാജം. മന്ത്രി എസി മൊയ്തീനാണ് ഇക്കാര്യം പറഞ്ഞത്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കൊവിഡ് പരിശോധനകൾ നടക്കുന്നതെ ഉള്ളൂവെന്നും മന്ത്രി അറിയിച്ചു.
രക്ഷാ പ്രവർത്തനം നടത്തുന്ന സമയത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കൽ അപ്രയോഗികമാണ്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെയെല്ലാം പരിശോധനക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. വിമാന ദുരന്തത്തിലെ 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത വ്യാജമാണെന്ന് മലപ്പുറം ജില്ലാ കളക്ടറും അറിയിച്ചിരുന്നു.
അതേസമയം, കരിപ്പൂർ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ജില്ലാ മെഡിക്കൽ ഓഫിസിലെ കണ്ട്രോൾ സെല്ലുമായി ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. കണ്ട്രോൾ സെൽ നമ്പറുകൾ 04832733251,3252,3253, 2737857. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയും അറിയിച്ചു
No comments
Post a Comment