രാജ്യത്തെ ഓദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിങ് ടൂള്‍ ആയി തെരഞ്ഞെടുക്കപ്പെട്ട് ആലപ്പുഴക്കാരന്റെ വീ കണ്‍സോള്‍ ആപ്പ്
തിരുവനന്തപുരം:
ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിങ്ങ് ടൂള്‍ ആയി മലയാളിയുടെ 'വീ കണ്‍സോള്‍' എന്ന ആപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റിയന്റെ കീഴിലുള്ള സ്റ്റാര്‍ട്ടപ്പായ ടെക്ജന്‍ഷ്യയാണ് ആപ്പ് നിര്‍മിച്ചത്.
കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സുരക്ഷിതവും തദ്ദേശീയവുമായ വീഡിയോ കോണ്‍ഫറന്‍സ് ആപ്പ് നിര്‍മ്മിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച ഇന്നവേഷന്‍ ചാലഞ്ചില്‍ പങ്കെടുത്താണ് ടെക്ജന്‍ഷ്യ ഈ നേട്ടം കൈവരിച്ചത്. പന്ത്രണ്ടായിരത്തിലേറെ കമ്ബനികള്‍ സമര്‍പ്പിച്ച ഉത്പന്നങ്ങളില്‍ നിന്നാണ് വീ കണ്‍സോളിനെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തത്.
കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കാകെ അഭിമാനമായി മാറിയിരിക്കുകയാണ് ടെക്ജന്‍ഷ്യയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഈ നേട്ടത്തില്‍ അവരെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഇനിയും ഒരുപാട് വലിയ ഉയരങ്ങളിലെത്താന്‍ അവര്‍ക്കാകട്ടെ. ടെക്ജന്‍ഷ്യ കൈവരിച്ച നേട്ടം കേരളത്തിലെ മറ്റു സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് പ്രചോദനമായി മാറട്ടെ എന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
No comments
Post a Comment