വിവാഹം, മരണാനന്തര ചടങ്ങുകൾ, തുടങ്ങിയവയ്ക്ക് ഇനി പോലീസ് അനുമതി നിർബന്ധം
വിവാഹം മരണാനന്തര ചടങ്ങുകൾ അടക്കം വീട്ടുകാരെ കൂടാതെ പുറമേ നിന്നുള്ള ആളുകൾ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും ഇനി പോലീസിന്റെ അനുമതി വേണം. ഇതു സംബന്ധിച്ച നിർദ്ദേശം സ്റ്റേഷൻ ഓഫീസർമാർക്ക് നൽകി. കോവിഡ് വ്യാപനം നിയന്ത്രിക്കാനു ള്ള ചുമതല പോലീസിന് നൽകിയ സാഹചര്യത്തിലാണ് പുതിയ നടപടി. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് മുൻകൂർ അനുമതി വാങ്ങണം. മരണം നടന്നാൽ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ചടങ്ങുകൾ നടത്തുന്നു എന്ന് സമ്മതപത്രം വീട്ടുകാർ എഴുതി നൽകണം. രണ്ടാഴ്ചയ്ക്കകം രോഗവ്യാപനത്തിന് നിയന്ത്രണ വിധേയമാക്കണമെന്ന നിർദേശവും പോലീസിന് ലഭിച്ചിട്ടുണ്ട്.
No comments
Post a Comment