സെക്രട്ടറിയേറ്റിലെ തീപിടിത്തം; നിർണായക കണ്ടെത്തൽ!
കേരളത്തിന്റെ സെക്രട്ടറിയേറ്റിൽ ഇന്നലെയുണ്ടായ തീപിടിത്തം ഫാനിൽ നിന്ന് തീപടർന്നാണെന്ന് കണ്ടെത്തി. പബ്ലിക് വർക്സ് വിഭാഗം വിദഗ്‍ധ എൻജിനീയർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. അതെസമയം സംഭവം വിശദമായി അന്വേഷിക്കുന്നതിനായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള കമ്മിറ്റി രൂപീകരിച്ചു. തീപിടിത്തതിലേക്ക് നയിച്ച സാങ്കേതിക കാരണങ്ങളെക്കുറിച്ചാണ് കമ്മിറ്റി അന്വേഷിക്കുക.
No comments
Post a Comment