കൂത്തുപറമ്ബ് മേഖലയില്‍ വ്യാപക നാശനഷ്ടം
കൂത്തുപറമ്പ :
കനത്ത മഴയില്‍ കൂത്തുപറമ്ബ് മേഖലയിലും വ്യാപകമായ നാശനഷ്ടം. പാച്ചപ്പൊയ്കയിലെ കച്ചേരി മോഹനന്റെ വീട്ടുകിണര്‍ പൂര്‍ണമായും ഇടിഞ്ഞു താഴ്ന്നു.
കൂത്തുപറമ്ബ് കണ്ടംകുന്നില്‍ വ്യാപാരസ്ഥാപനം തകര്‍ന്നു വീണു. കെ.എന്‍. കുഞ്ഞുമുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടമാണു തകര്‍ന്നുവീണത്. അഞ്ചരക്കണ്ടി പുഴ കരകവിഞ്ഞൊഴുകിയതോടെ മമ്ബറം ഓടക്കാട് ഭാഗത്തു പിണറായി പോലീസ് അടച്ച റോഡ് തുറന്നു. റോഡിലേക്കുയര്ന്ന വെള്ളം കുറഞ്ഞതോടെയാണു യാത്രയ്ക്ക് അനുമതി നല്‍കിയത്.
കോളയാട് ചോലയിലെ പുത്തന്‍പറമ്ബില്‍ മാത്യുവിന്റെ വീടും മഴയില്‍ തകര്‍ന്നു.
സമീപവാസിയുടെ വീട്ടുമതില്‍ വീടിനു മുകളിലേക്കു വീഴുകയായിരുന്നു. അപകടത്തില്‍ വീടിന്റെ ഒരു മുറി പൂര്‍ണമായും തകര്‍ന്നു.ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. കിടപ്പുമുറിയും ഇതോടൊപ്പമുള്ള ശുചിമുറിയും പൂര്‍ണമായും തകര്‍ന്നു. പിറകുവശത്തെ ഭിത്തികളും ജനലും നിലംപതിച്ചു. അപകടത്തെത്തുടര്‍ന്നു വീട് താമസയോഗ്യമല്ലാതായി. കോളയാട് പഞ്ചായത്തധികൃതരും വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിരുന്നു.
No comments
Post a Comment