ഇരിട്ടി താലൂക്ക് ആശുപത്രി ഒ.പിയും അടച്ചു
ഇരിട്ടി:
കഴിഞ്ഞ ദിവസം മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ ആശുപത്രിയില്‍നിന്ന് സമ്ബര്‍ക്കത്തിലൂടെ എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രണ്ടാഴ്ചക്കിടയില്‍ ആശുപത്രിയുമായി ബന്ധപ്പെട്ട രോഗ ബാധിതരുടെ എണ്ണം മുപ്പതായി. സ്റ്റാഫ് നഴ്‌സ്, ക്ലീനിങ് സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ആഗസ്റ്റ് 20 വരെ ഒ.പി വിഭാഗവും അടച്ചിടാന്‍ നഗരസഭ ചെയര്‍മാന്‍ പി.പി. അശോകന്‍െറ നേതൃത്വത്തില്‍ നടന്ന സുരക്ഷ സമിതി യോഗം തീരുമാനിച്ചു. നേരത്തെ കിടത്തി ചികിത്സയിലായിരുന്ന ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഐ.പിയും ലാബും കാഷ്വാലിറ്റിയും പൂട്ടിയിരുന്നു. തിങ്കളാഴ്ച അണുമുക്തമാക്കി തുറക്കാനുള്ള ശ്രമത്തിനിടയിലാണ് മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം കണ്ടെത്തിയത്.
കൂടുതല്‍ നിയന്ത്രണങ്ങളോടെയായിരിക്കും 20നുശേഷം ഒ.പി പ്രവര്‍ത്തിപ്പിക്കുകയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.പി.പി. രവീന്ദ്രന്‍ പറഞ്ഞു. ഡയാലിസിസ് സന്‍െററിലുള്ളവര്‍ക്ക് ആര്‍ക്കും പ്രശ്നങ്ങളില്ലെന്ന് ഉറപ്പിച്ച ശേഷമാണ് ചൊവ്വാഴ്ച മുതല്‍ ഡയാലിസിസ് നടത്താന്‍ തീരുമാനിച്ചത്.
No comments
Post a Comment