ബാങ്കുകളിൽ ഇന്നുമുതൽ ഇടപാടുകാർക്ക് സമയക്രമം
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ബാങ്കുകൾ സന്ദർശിക്കുന്നതിന് സമയക്രമീകരണം ഏർപ്പെടുത്തി. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാർക്കാണ് നിയന്ത്രണം. വായ്പയ്ക്കും മറ്റു ഇടപാടുകൾക്കും നിയന്ത്രണമില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു.
സേവിംഗ്സ് അക്കൗണ്ടുകളുടെ അവസാന അക്കമനുസരിച്ചാണ് സമയം ക്രമീകരിച്ചത്. അക്കൗണ്ട് നമ്പർ പൂജ്യം മുതൽ മൂന്നുവരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്നവർ രാവിലെ 10നും 12നും ഇടയ്ക്കു മാത്രമേ ബാങ്കുകളിൽ എത്താവൂ.
നാലുമുതൽ ഏഴുവരെ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെയും എട്ടിലും ഒമ്പതിലും അവസാനിക്കുന്നവർക്ക് രണ്ടര മുതൽ മൂന്നര വരെയും ബാങ്കുകളിൽ എത്താം. സെപ്റ്റംബർ അഞ്ചു വരെ നിയന്ത്രണം ബാധകമായിരിക്കും.

No comments
Post a Comment