Header Ads

  • Breaking News

    അണ്‍ലോക്ക് നാലാം ഘട്ടം പ്രഖ്യാപിച്ചു


     സെപ്റ്റംബര്‍ ഏഴു മുതല്‍ മെട്രോ; 21 മുതല്‍ 100 പേരുള്ള പൊതുപരിപാടികള്‍ക്ക് അനുമതി.
    നാലാം ഘട്ട അൺലോക്കിന്റെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന നടപടികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. സെപ്റ്റംബർ ഏഴു മുതൽ ഗ്രേഡ് രീതിയിൽ മെട്രോ സർവീസുകൾ നടത്താൻ അനുമതി നൽകി.

    21 മുതൽ 100 പേർക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികൾ നടത്താനും അനുമതിയുണ്ട്. കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് 100 പേരുടെ പരിധിയിൽ അനുമതിയുള്ളത്.

    സ്കൂളുകൾ, കോളേജുകൾ, കോച്ചിങ് സെന്ററുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നി അടഞ്ഞുതന്നെ കിടക്കും.

    ഓൺലൈൻ ടീച്ചിങ്-ടെലി കൗൺസിലിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സെപ്റ്റംബർ 21 മുതൽ സ്കൂളുകളിൽ 50 ശതമാനം ജീവനക്കാർക്ക് എത്തിചേരാം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം.

    No comments

    Post Top Ad

    Post Bottom Ad