നിരക്ക് വര്‍ധിപ്പിച്ചിട്ടും സ്വകാര്യ ബസുകള്‍ കട്ടപ്പുറത്ത്
യാത്രാനിരക്ക് വര്‍ധിപ്പിച്ചിട്ടും ജില്ലയിലെ ഭൂരിഭാഗം സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. യാത്രക്കാര്‍ കുറവാണെന്ന കാരണം പറഞ്ഞാണ് ഉടമകള്‍ സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ മടിക്കുന്നത്. ഇതോടെ യാത്രക്കാരും ബസ് ജീവനക്കാരും ദുരിതത്തിലായി.
കിഴക്കന്‍ മലയോര മേഖലയിലെ യാത്രക്കാരാണ് കൂടുതല്‍ വലയുന്നത്. കൂലിത്തൊഴിലാളികളും ആശുപത്രികളില്‍ പോകുന്നവരുമുള്‍പ്പെടെ ബസില്ലാത്തതിനാല്‍ പെരുവഴിയിലാകുന്ന അവസ്ഥയാണ്. ഉയര്‍ന്ന വാടക നല്കി ടാക്സികളും ഓട്ടോകളും ആശ്രയിക്കേണ്ട ഗതികേടാണ് ഇവര്‍ക്ക്.
ബസ് ജീവനക്കാരില്‍ പലരും മറ്റു തൊഴിലുകളില്‍ അഭയം തേടി. നാളിതുവരെ ട്രേഡ് യൂനിയന്‍ എന്ന നിലയില്‍ പണം പിരിച്ച സംഘടനകള്‍ പോലും ദുരിതകാലത്ത് സഹായത്തിനെത്തിയില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഓടുന്ന ബസുകളില്‍ തന്നെ ക്ലീനര്‍മാരെ ഒഴിവാക്കിയതുമുണ്ട്.
അതേസമയം, ഉടമകള്‍ക്ക് മൂന്നുമാസത്തെ നികുതിയും ക്ഷേമനിധി വിഹിതം അടക്കുന്നതും സര്‍ക്കാര്‍ ഒഴിവാക്കിനല്കിയിട്ടുണ്ട്. ബസ് സര്‍വിസ് പുനരാരംഭിക്കാത്തവരുടെ പെര്‍മിറ്റ് റദ്ദാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഓണ ബോണസും ത്രിശങ്കുവിലാണ്. കഴിഞ്ഞ വിഷുവിന് ഭൂരിഭാഗം തൊഴിലാളികള്‍ക്കും ബോണസ് ലഭിച്ചിരുന്നില്ല.
മുഴുവന്‍ തൊഴിലാളികള്‍ക്കും ബോണസ് നല്‍കണമെന്ന് ബസ് തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) തളിപ്പറമ്ബ് ഡിവിഷന് കമ്മിറ്റി ആവശ്യെപ്പട്ടു.എന്നാല്‍, ഒരുവിധത്തിലും മുന്നോട്ടുപോകാനാവാത്തതിനാലാണ് ബസ് ഓടാത്തതെന്ന് ഉടമകള്‍ പറയുന്നു.
No comments
Post a Comment