കോവിഡ് ഭേദമായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് 19 ഭേദമായി മടങ്ങിയെത്തിയ അമിത് ഷായെ തിങ്കളാഴ്ച രാത്രിയാണ് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീവ് ഗുലേരിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം അമിത് ഷായെ നിരീക്ഷിച്ചുവരികയാണ്.
കഴിഞ്ഞ മൂന്നോ നാലോ ദിവസങ്ങളായി ക്ഷീണവും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അമിത് ഷാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എയിംസ് അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.'' അദ്ദേഹം ഇപ്പോള്‍ സുഖമായിരിക്കുന്നു. ആശുപത്രയില്‍ കഴിഞ്ഞുകൊണ്ട് ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നു''- അല്‍പ സമയത്തിന് മുന്‍പ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
കോവിഡ് ബാധിതനായി രണ്ടാഴ്ച മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇതിന് പിന്നാലെ വീട്ടില്‍ ക്വറന്റീനിലായിരുന്നു അദ്ദേഹം. ഓഗസ്റ്റ് ആദ്യവാരത്തിലാണ് 55 കാരനായ അമിത് ഷായ്ക്ക് കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചത്.
No comments
Post a Comment