കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നത്: സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫോണ്‍വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാമെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം.
എന്നാല്‍ വ്യക്തികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമായി ലഭിക്കുമോ എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സാങ്കേതികപരമായ ചില സംശയങ്ങള്‍ കോടതി ഉന്നയിച്ചു. ഇതെല്ലാം വ്യക്തമാകുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോടു കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു.
ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും എതിര്‍കക്ഷികളാക്കിയാണു ഹര്‍ജി കോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോവിഡ് രോഗികളുടെ സിഡിആര്‍ പൂര്‍ണമായും ശേഖരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ മുത്തുസ്വാമി കേസിലെയടക്കമുള്ള സുപ്രീം കോടതി വിധികള്‍ ചൂണ്ടിക്കാണിച്ച് ഇത് ഭരണഘടന വിരുദ്ധമാണെന്നു പറഞ്ഞാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. വിവരശേഖരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നിലാപാടിനെതിരേ രമേശ് ചെന്നിത്തല പരസ്യമായി നേരത്തെ രംഗത്തെത്തിയിരുന്നു.
No comments
Post a Comment