പാപ്പിനിശ്ശേരിയിൽ അപകടത്തിനിടെ മൊബൈലും പണവും കവർന്ന സംഭവം: പോലീസ് അന്വേഷണം ഊർജിതമാക്കി
പാപ്പിനിശ്ശേരി:
പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിനുസമീപം ലോറിയിടിച്ച് മരിച്ച ബൈക്ക് യാത്രക്കാരന്റെ മൊബൈൽ ഫോൺ അപകടസമയത്ത് കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു
ജൂലായ് 31-ന് രാവിലെയാണ് പാപ്പിനിശ്ശേരി വെസ്റ്റ് ബോട്ട് ജെട്ടി സ്വദേശി മിഥുൻ അപകടത്തിൽ മരിച്ചത്.
അപകടത്തെത്തുടർന്ന് യുവാവ് വീണ് കിടക്കുന്നതിനിടയിലാണ് മൊബൈൽ കവർന്നതെന്നാണ് സംശയിക്കുന്നത്. ഈ മൊബൈൽ എം.എം.ആസ്പത്രിയിൽ ചികിത്സ തേടിയെത്തിയ സ്ത്രീക്ക് 4000 രൂപയ്ക്ക് ഒരാൾ വിറ്റിരുന്നു.
ആ മൊബൈൽ പിന്നീട് കുടുംബാംഗങ്ങൾ തുക നൽകി തിരിച്ചുവാങ്ങി. ഈ സംഭവത്തിനിടയിൽ അപകടത്തിൽപ്പെട്ട പാൽ സൊസൈറ്റി ജീവനക്കാരന്റെ പണവും നഷ്ടപ്പെട്ടിരുന്നു. സംഭവസമയത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് സംഘം പരിശോധിച്ച് വരികയാണ്.
No comments
Post a Comment