രാജമല ദുരന്തം: ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
രാജമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് അടിയന്തര സഹായം. ഇടുക്കി രാമലയില് നിരവധി പേര്‍ക്ക് ജീവന് നഷ്ടമായ ദുരന്തത്തില്‍ വേദന പങ്കുവയ്ക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
വേദനയുടെ ഈ മണിക്കൂറുകളില്‍ തന്റെ ചിന്തകള്‍ ദുഃഖത്തിലായ കുടുംബങ്ങള്‍ക്കൊപ്പമാണ്. ദുരിതബാധിതര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊണ്ട് എന്‍ഡിആര്‍എഫും ഭരണകൂടവും പ്രവര്‍ത്തിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.
വേദനയുടെ ഈ മണിക്കൂറുകളില്‍ തന്റെ ചിന്തകള്‍ ദുഃഖത്തിലായ കുടുംബങ്ങള്‍ക്കൊപ്പമാണ്. ദുരിതബാധിതര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊണ്ട് എന്‍ഡിആര്‍എഫും ഭരണകൂടവും പ്രവര്‍ത്തിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.
രാജമല ദുരന്തത്തില്‍ 14 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. 12 പേരെ രക്ഷപെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും.
52 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. അഗ്നിശമനസേനയും പോലീസും വനംവകുപ്പും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.
പ്രദേശത്ത് മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാലാണ് അപകടവിവരം പുറത്തറിയാന്‍ വൈകിയത്. ഇവിടെ ബിഎസ്എന്‍എല്‍ ടവര്‍ ഉടന്‍ സ്ഥാപിക്കും.
No comments
Post a Comment