Header Ads

  • Breaking News

    മാടായി ചെറുതാഴം കടന്നപ്പള്ളി പാണപ്പുഴ എന്നീ പഞ്ചായത്തുകളിൽ ഇന്നു മുതൽ മൂന്നു ദിവസം കുടിവെള്ള വിതരണം മുടങ്ങും


    പയ്യന്നൂർ:
    ജപ്പാൻ കുടിവെള്ളപദ്ധതിയുടെ സ്രോതസ്സായ പഴശ്ശി റിസർവോയറിന്റെ വൃഷ്ടിപ്രദേശത്തുണ്ടായ കനത്ത മഴയെയും മണ്ണൊലിപ്പിനെയും തുടർന്ന് റിസർവോയറിൽ ചെളിയടിഞ്ഞു കൂടിയതിനാൽ പമ്പിങ്‌ നടത്താൻ കഴിയില്ല. പയ്യന്നൂർ നഗരസഭ, കടന്നപ്പള്ളി-പാണപ്പുഴ, ഏഴോം, മാടായി, ചെറുതാഴം എന്നീ പഞ്ചായത്തുകളിൽ ഏഴുമുതൽ മൂന്നുദിവസം കുടിവെള്ളവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി പയ്യന്നൂർ വാട്ടർ സപ്ലൈ സബ് ഡിവിഷൻ അസി. എക്സി. എൻജിനീയർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad