സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കാസർകോട് സ്വദേശി
കാസർകോട്:
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. കാസർകോട് ചെങ്കള സ്വദേശി ആഗ്നസ് ഡിസൂസയാണ് മരിച്ചത്. 82 വയസായിരുന്നു. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വിശദമായ പരിശോധനക്ക് സ്രവം ആലപ്പുഴ വെറോളജി ഇൻസ്റ്റിട്യൂട്ടിലേക്ക് അയച്ചു.
കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആഗ്നസ് ഇന്നലെ മരിച്ചത്.
അതേ സമയം, കാസർകോട് ഹോസ്ദുർഗ് കോടതിയിലെ മൂന്ന് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു.
No comments
Post a Comment